കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയുടെ മൊഴി ചോർത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ: ഐബിയുടെ വലയിൽ കുരുങ്ങി, ദൃശ്യങ്ങൾ പകർത്തി ഭാര്യയുടെ

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർത്തിയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട മൊഴി ചോർന്നത് വിവാദമായതിന് പിന്നാലെയാണ് ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കസ്റ്റംസ് കമ്മീഷണറുടെ നിർദേശം അനുസരിച്ചാണ് ഇന്റലിജൻസ് ബ്യൂറോ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. കേന്ദ്ര ഏജൻസിയിലെ ഒരുദ്യോഗസ്ഥനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഐബി കസ്റ്റംസിന് സമർപ്പിച്ചിട്ടുള്ളത്. മൊഴി ചോർത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം വേണമെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 റിയ ചക്രവർത്തി മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവ്: നിർണായക വെളിപ്പെടുത്തൽ എൻസിബിയുടേത് റിയ ചക്രവർത്തി മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവ്: നിർണായക വെളിപ്പെടുത്തൽ എൻസിബിയുടേത്

 ചോർത്തിയത് ഉദ്യോഗസ്ഥൻ

ചോർത്തിയത് ഉദ്യോഗസ്ഥൻ

കസ്റ്റംസ് ഉദ്യോഗസ്ഥനിലൂടെയാണ് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെക്കുറിച്ചുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. കസ്റ്റംസ് സൂപ്രണ്ടിലൂടെയാണ് മൊഴി പുറത്തായതെന്നാണ് സൂചന. ഫോണിൽ മൊഴി പകർത്തിയ ഉദ്യോഗസ്ഥൻ ഭാര്യയുടെ ഫോണിലേക്ക് അയച്ചുവെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുള്ളത്. മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻ എസ് ദേവിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മാധ്യമങ്ങൾക്ക് ലഭിച്ച ഫയലും ഇന്റലിജൻസ് വിശദമായി പരിശോധിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ഇന്റലിജൻസ് കസ്റ്റംസ് കമ്മീഷണർക്ക് സമർപ്പിച്ചിട്ടുണ്ട്. മൊഴി ചോർത്തിയെന്ന് പറയുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം വേണമെന്നും ഐബി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

 ഭാര്യയുടെ ഫോൺ വഴി പുറത്തേക്ക്

ഭാര്യയുടെ ഫോൺ വഴി പുറത്തേക്ക്


സ്വപ്നയുടെ മൊഴി പകർത്തുന്നതിന് ഉപയോഗിച്ച മൊബൈൽ ക്യാമറ, പുറത്തേക്ക് അയയ്ക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള മൊബൈൽ ഫോൺ, ഫോണിന്റെ ഐഎംഇ നമ്പർ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തിയ ശേഷമാണ് ഇന്റലിജൻസ് ബ്യൂറോ ഫോൺ ചോർത്തിയ വ്യക്തിയിലേക്ക് എത്തുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത ദിവസം തയ്യാറാക്കിയ റിപ്പോർട്ട് അതേ ദിവസം തന്നെ ഉദ്യോഗസ്ഥൻ ഫോണിലേക്ക് പകർത്തുകയും ഭാര്യയുടെ ഫോണിലേക്ക് അയയ്കുകയും ചെയ്തിരുന്നു. കസ്റ്റംസ് നിയോഗിച്ച മൂന്നംഗ സംഘമായിരുന്നു സ്വപ്നയുടെ മൊഴിയെടുത്തത്. ഇതിൽ ഒരാൾ വനിതയും മറ്റ് രണ്ടുപേർ പുരുഷന്മാരുമാണ്. മൂന്നംഗ സംഘത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് മൊഴി ചോർത്തിയതിൽ പ്രതി സ്ഥാനത്തുള്ളതെന്നാണ് ഐബിയുടെ കണ്ടെത്തൽ.

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala
 പ്രത്യേക ലക്ഷ്യത്തോടെ?

പ്രത്യേക ലക്ഷ്യത്തോടെ?


സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ മറ്റ് ഭാഗങ്ങളെല്ലാം ഒഴിവാക്കി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരായ വിവരങ്ങൾ മാത്രമാണ് ചോർത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ഭാഗം മാത്രം ചോർത്തിയിട്ടുള്ളതെന്ന് നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു. രാഷ്ട്രീയ താൽപ്പര്യമാണോ ഇതിന് പിന്നിലെന്നും സംശയിക്കപ്പെട്ടിരുന്നു. പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ കുറ്റാരോപിതനായ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ കേന്ദ്ര ഏജൻസി അനിൽ നമ്പ്യാരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.

സ്വപ്നയുടെ മൊഴി

സ്വപ്നയുടെ മൊഴി

അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമാണുള്ളതെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് സ്വർണ്ണം പിടിച്ചെടുത്ത ദിവസം അനിൽ നമ്പ്യാരുമായി രണ്ട് തവണ ഫോണിൽ സംസാരിച്ചെന്നും സ്വപ്ന പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുൽ ജനറലിന് കത്ത് നൽകാൻ അനിൽ നമ്പ്യാർ തന്നോട് ആവശ്യപ്പെട്ടുവെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നുണ്ട്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണമാണെന്ന് കണ്ടെത്തിയാൽ പ്രശ്നമാകുമെന്ന മുന്നറിയിപ്പും അനിൽ നൽകിയതായി മൊഴിയിൽ പറയുന്നുണ്ട്. ജൂലൈ അഞ്ചിന് ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. കോൺസുൽ ജനറലിന് നൽകാനുള്ള കത്തിന്റെ പകർപ്പ് തയ്യാറാക്കി അയയ്ക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. ഇങ്ങനെ ചെയ്താൽ പിഴയും നികുതിയും അടച്ചാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന തന്ത്രം നിർദേശിച്ചതും അനിൽ നമ്പ്യാരായിരുന്നു. കേസ് പുറത്തുവന്നതോടെ ഒളിവിൽ പോയതിനാൽ പിന്നീട് അനിൽ നമ്പ്യാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സ്വപ്ന വ്യക്തമാക്കി.

പ്രേരിത നീക്കം?

പ്രേരിത നീക്കം?

സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിലെ മൂന്ന് പേജുകളിലെ വിവരങ്ങളാണ് ചോർന്നിട്ടുള്ള്. സ്വപ്നയുടെ മൊഴി ചിത്രീകരിച്ച ശേഷം ബ്ലുടൂത്ത് ഉപയോഗിച്ച് ഭാര്യയുടെ ഫോണിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഫോണിൽ നിന്നാണ് മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക് പോയിട്ടുള്ളതെന്നാണ് ഇന്റലിജൻസ് ബ്യുറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ ക്രോപ്പ് ചെയ്ത ശേഷമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളതെന്നും ഐബി കസ്റ്റംസിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

English summary
Central Intelligence submitts reports on statement of Swapna Suresh leaked to media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X