• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദിലീപ് ഒടുവില്‍ അഭിനയിച്ച പതിനാലിൽ ഒമ്പതും ബോക്സോഫീസ് പാരാജയം!എന്നിട്ടും? അമ്മയിൽ നടക്കുന്നത്!!

  • By Gowthamy

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെതിരെ സാമ്പത്തിക ക്രമക്കേടിൽ കുരുക്ക് മുറുകുന്നു. നടന്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ദിലീപിനു പുറമെ മറ്റ് ചില താരങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. താര സംഘടനയുടെ സാമ്പത്തിക ഇടാപാടുകളും അന്വേഷണത്തിന്റെ ഭാഗമാണ്. ഇതോടെ പുറത്തു വരുന്നത് മലയാള സിനിമയുടെ ആരും കാണാത്ത മുഖമാണ്.

ഒമ്പതും പരാജയം

ഒമ്പതും പരാജയം

അവസാനം ദിലീപ് അഭിനയിച്ച 14 ചിത്രങ്ങളിൽ ഒമ്പതും ബോക്സ്ഓഫീസിൽ വമ്പൻ പരാജയമായിരുന്നു. എന്നിട്ടും മൾട്ടിപ്ലക്സ് ഉൾപ്പെടെ നിരവധി സ്വത്തുക്കളാണ് ദിലീപ് സമാഹരിച്ചിരിക്കുന്നത്. സമാഹരിച്ച സ്വത്തിൽ പലതും വൻവിലയുള്ളതുമാണ്. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

കരാർ രേഖകളടക്കം

കരാർ രേഖകളടക്കം

ദിലീപ് അഭിനയിച്ച ചിത്രങ്ങളുടെ കരാർ രേഖകളടക്കം കേന്ദ്ര ഏജൻസികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ നൽകിയിരിക്കുന്ന വരവും ദിലീപിന്റെ ആസ്തിയും അന്വേഷണ സംഘം താരതമ്യം ചെയ്ത് പരിശോധിക്കും.

ദിലീപിന് പ്രധാന പങ്ക്

ദിലീപിന് പ്രധാന പങ്ക്

താരസംഘടനയായ അമ്മയുടെ സാമ്പത്തിക സമാഹരണത്തിൽ ദിലീപ് പ്രധാനപങ്ക് വഹിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.

മലയാള സിനിമയിൽ നടക്കുന്നത്

മലയാള സിനിമയിൽ നടക്കുന്നത്

ആശാസ്യമല്ലാത്ത നിരവധി സംഭവങ്ങൾ മലയാള സിനിമയിൽ നടക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘങ്ങൾ നൽകുന്ന സൂചന. ഈ പ്രവണതകൾക്ക് തടയിടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിനാൽ കർശന അന്വേഷണം വേണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

താത്പര്യം ദുബായ്

താത്പര്യം ദുബായ്

ഹവാല കേന്ദ്രമായ ദുബായിലേക്ക് അധിക താത്പര്യത്തോടെ മലയാള സിനിമ തിരിഞ്ഞത് അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ സംശയത്തിന് കാരണമായിരുന്നു. നടിയെ ആക്രമിച്ച കേസ് പുറത്തു വന്നതോടെ ഈ വഴിക്കും അന്വേഷണം പുരോഗമിച്ചിരിക്കുകയാണ്.

ഇതും സംശയങ്ങൾ

ഇതും സംശയങ്ങൾ

നിർമാണ വേളയിൽ തന്നെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള ചിത്രങ്ങൾ മലയാളത്തിൽ വർധിച്ച് വന്നതും സാമ്പത്തികമായി നേട്ടമില്ലെങ്കിലും ക്രിക്കറ്റ് ബാഡ്മിന്റൺ ടൂർണമെന്റുകൾ ആവർത്തിക്കുന്നതും ഉദ്യോഗസ്ഥരിൽ സംശയം വർധിപ്പിച്ചിരിക്കുകയാണ്.

മറ്റ് താരങ്ങളും

മറ്റ് താരങ്ങളും

ദിലീപിനെ കൂടാതെ സമ്പത്ത് കുന്നുകൂട്ടിയ മറ്റ് ചില താരങ്ങളെ കുറിച്ച് നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. രണ്ട് വർഷം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് സംശയിക്കുന്നവര്‍ക്ക് നോട്ടീസ് നൽകി. ഇതിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്.

വിവരങ്ങൾ താരതമ്യം ചെയ്തു

വിവരങ്ങൾ താരതമ്യം ചെയ്തു

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദിലീപിനെ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന ആലുവ പോലീസ് ക്ലബിലെത്തി കേന്ദ്ര ഏജൻസികൾ ശേഖരിച്ച വിവരങ്ങൾ സംസ്ഥാന പോലീസ് കണ്ടെത്തിയ വിവരങ്ങളുമായി താരതമ്യം ചെയ്തിരുന്നു.

ചിലർക്ക് പണം കൊടുക്കണം

ചിലർക്ക് പണം കൊടുക്കണം

മലയാളത്തിൽ ആര് സിനിമ എടുത്താലും ചിലർക്ക് പണം നൽകണമെന്ന രീതി ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സൂചന. ഇങ്ങനെ പിരിക്കുന്ന സംഖ്യയിൽ ഒരു ശതമാനം സംഘടനയുടെ ഫണ്ടിലേക്കാണെന്നാണ് സംശയം. ഇതിനെ സംബന്ധിച്ച് നേരത്തെയും പരാതികൾ ഉണ്ടായിരുന്നു.

പണം വെളുപ്പിക്കൽ വ്യാപകം

പണം വെളുപ്പിക്കൽ വ്യാപകം

ഹവാല പണം വെളുപ്പിക്കൽ നടപടി മലയാള സിനിമയിൽ വ്യാപകമായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നിയമ ലംഘനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബാങ്കുദ്യോഗസ്ഥരടക്കമുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

English summary
central investigation agency's investigation against dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more