'തെരുവുനായ പ്രശ്‌നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം'; ശിവദാസൻ എംപി
തിരുവനന്തപുരം: തെരുവ്നായപ്രശ്‌നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണമെന്ന് വി ശിവദാസൻ എംപിഉപദ്രവകാരികളായ വന്യമൃഗങ്ങളെപ്പോലും കൊല്ലാൻ അനുമതിയുണ്ടെങ്കിലും, അക്രമകാരികളായ തെരുവ് നായകളെ നീക്കം ചെയ്യാൻ പോലും നിയമം അനുവദിക്കില്ല എന്ന വിചിത്രമായ അവസ്ഥയാണ് നിലവിലുള്ളത്. ഉടമസ്ഥരില്ലാത്ത നായകളെ തെരുവിൽ തന്നെ നിലനിർത്തുന്നത് നിയമം മൂലം നിർബന്ധമാക്കുകയാണ് എബിസി റൂൾസ് 2001 ചെയ്യുന്നത്. ഇത് മനുഷ്യനും നായയ്ക്കും വിരുദ്ധമായ നിയമമാണ്. ഇതുപ്രകാരം, ഒരാളെ ആക്രമിച്ച നായയെപ്പോലും വന്ധ്യംകരണവും കുത്തിവെയ്പ്പും നടത്തി, അതേ സ്ഥലത്തു തിരികെയെത്തിക്കാനേ സർക്കാർ സംവിധാനങ്ങൾക്ക് കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- 'ലോകത്ത് ഏറ്റവും കൂടുതൽ തെരുവ്നായകൾ ഉള്ള രാജ്യമാണ് ഇന്ത്യ. 35 ദശലക്ഷം തെരുവ്നായകളും 30 ദശലക്ഷം വളർത്തുനായകളും ഉണ്ടെന്നാണ് കണക്ക് . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ പേവിഷബാധ കൊണ്ടുള്ള മരണത്തിൽ 36 ശതമാനവും ഇന്ത്യയിൽ ആണ്. പ്രതിവർഷം 18,000 -20,000 വരെ ആളുകൾ പേവിഷബാധയേറ്റ് ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്.

ഇതിനു പുറമേയാണ് നേരിട്ട് നായകൾ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരാവസ്ഥ. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ മാത്രം 9 സ്ത്രീകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത് . മനുഷ്യരെ വേട്ടയാടുന്ന 'നരഭോജി'കളുടെ അവസ്ഥയിലേക്ക് തെരുവ് നായ്ക്കൾ മാറിയെന്നാണ് പ്രമുഖദേശീയപത്രങ്ങളടക്കം റിപ്പോർട്ട് ചെയ്തത് .
ഉത്തർപ്രദേശിലെ സീതാപൂര് ജില്ലയിൽ 8 മാസം കൊണ്ട് 13 കുട്ടികളെ നായകൾ കടിച്ചു കൊന്ന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . നവജാതശിശുവിനെ ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും നായ കടിച്ചു കൊണ്ട് പോയ വാർത്തയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .നിരവധിയായ നടുക്കുന്ന വാർത്തകൾ പത്രത്താളുകളിൽ നിറയുമ്പോഴും, അശാസ്ത്രീയമായ അനിമൽ ബർത്ത് കൺട്രോൾ(എബിസി )റൂൾസ് 2001 തിരുത്താനുള്ള ഒരു നടപടിയും കേന്ദ്രം കൈക്കൊള്ളുന്നില്ല.
ശാസ്ത്രീയ മൃഗപരിപാലനവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസാംസ്‌കാരികവകുപ്പാണ് 2001 ൽ മനേകാ ഗാന്ധി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ , എബിസി റൂൾസ് 2001 കൊണ്ട് വരുന്നത്. ഈ നിയമം , തെരുവ്നായയെ സംരക്ഷിതമൃഗവർഗങ്ങളെക്കാളും നിയമപരിരക്ഷയുള്ള മൃഗമാക്കി മാറ്റി . ഉപദ്രവകാരികളായ വന്യമൃഗങ്ങളെപ്പോലും കൊല്ലാൻ അനുമതിയുണ്ടെങ്കിലും, അക്രമകാരികളായ തെരുവ് നായകളെ നീക്കം ചെയ്യാൻ പോലും നിയമം അനുവദിക്കില്ല എന്ന വിചിത്രമായ അവസ്ഥയാണ് നിലവിലുള്ളത്.
ഉടമസ്ഥരില്ലാത്ത നായകളെ തെരുവിൽ തന്നെ നിലനിർത്തുന്നത് നിയമം മൂലം നിർബന്ധമാക്കുകയാണ് എബിസി റൂൾസ് 2001 ചെയ്യുന്നത്. ഇത് മനുഷ്യനും നായയ്ക്കും വിരുദ്ധമായ നിയമമാണ്. ഇതുപ്രകാരം, ഒരാളെ ആക്രമിച്ച നായയെപ്പോലും വന്ധ്യംകരണവും കുത്തിവെയ്പ്പും നടത്തി, അതേ സ്ഥലത്തു തിരികെയെത്തിക്കാനേ സർക്കാർ സംവിധാനങ്ങൾക്ക് കഴിയൂ. നായ്ക്കളെ അവ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറ്റുന്നത് പോലും നിയമപരമായി അനുവദനീയമല്ല. വന്ധ്യംകരണം കൊണ്ടോ കുത്തിവെയ്പ്പ് കൊണ്ടോ മാത്രം നായ്ക്കളുടെ അക്രമസ്വഭാവം കുറയുമെന്നു വിശ്വസിക്കാനാവില്ല.
പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമായ മരണം പോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത് ദൗർഭാഗ്യകരമാണ്. ശാസ്ത്രീയമായി തെരുവ് നായപ്രശ്നം പരിഹരിക്കാനുള്ള നിയമപരിഷ്ക്കരണം അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവരണം'
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications