കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ സൂപ്പറാണെന്ന് വീണ്ടും ശ്രീധരന്‍ പിള്ള! കേരളത്തിലെ പ്രകടനത്തിന് കേന്ദ്രത്തിന് തൃപ്തി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പോലൊരു 'സുവര്‍ണാവസരം' ഉണ്ടായിട്ട് കൂടി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ബിജെപിക്കുള്ളില്‍ പുകയുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേടാണ് ഇതിന് പിന്നില്‍ എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിമര്‍ശനം. എന്നാല്‍ കേരളത്തിന്‍റെ പ്രകടനത്തില്‍ കേന്ദ്രത്തിന് അതൃപ്തി ഇല്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നത്. കേരളത്തിലെ പ്രകടനത്തില്‍ കേന്ദ്ര മന്ത്രി നേരിട്ട് വിളിച്ച് തന്നെ അഭിനന്ദിച്ചെന്നും പിള്ള പറഞ്ഞു.

sreedamith-1

<strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ പ്രകടനം സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന ഭാരവാഹി യോഗത്തില്‍ നടക്കും. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ ഇത്തവണ കിട്ടിയിട്ടുണ്ട്. സീറ്റ് കിട്ടിയില്ലേങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി പുകയുമ്പോഴാണ് സ്വയം വെള്ളപൂശിക്കൊണ്ടുള്ള പിള്ളയുടെ പ്രതികരണം. ശബരിമലയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഒരു വിഭാഗം നേരത്തേ പരാതി ഉന്നയിച്ചിരുന്നു. പിള്ളയുടെ സുവര്‍ണാവസര പ്രസംഗവും ബിജെപിക്ക് തിരിച്ചടിയായെന്നും അധ്യക്ഷനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തോടെ പിള്ളയെ മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്.

English summary
central minister appreciated our perfomance says sreedharan pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X