കേരളത്തിന്റെ ക്രമസമാധാനം ഇനി മോദിയുടെ കൈയ്യിലോ? കേന്ദ്രം ഇടപെടുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് ഡിജിപിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തും. ബിജെപി സംസ്ഥാന ഘടകം നൽകിയ പരാതിയിലാണ് കേന്ദ്രത്തിൻറെ ഇടപെടൽ.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ബിജെപി കേരള ഘടകം ഏറെനാളായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതിനെ തുടർന്നാണ് കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയത്.

modi

ഡിജിപി ലോകനാഥ് ബഹ്റ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായും ഹൻസ് രാജ് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ഇവരോട് ആരായും. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച അന്വേഷണത്തെ കുറിച്ചും അന്വേഷിക്കും. ഗവർണറുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ ഹൻസ് രാജ് കാണുന്നില്ല.

പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ സിപിഎം ആർഎസ് എസ് സംഘർഷവും രാഷ്ട്രീയ കൊലപാകങ്ങളും വർധിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമാധാന ചർച്ചകളൊന്നും തന്നെ ഫലം കണ്ടിരുന്നില്ല. ഞായറാഴ്ചയും സിപിഎം പ്രവർത്തകന് വെട്ടേറ്റിരുന്നു.

English summary
central minister hansraj to discuss the kerala political murder situation
Please Wait while comments are loading...