കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞുവെന്ന് ആരോപണം; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയപ്പോഴാണ് കേന്ദ്ര നേതാക്കളെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്. എംപിമാരും മന്ത്രിമാരും അടക്കമുള്ളവരെയാണ് ബിജെപി ഇത്തരത്തില്‍ ശബരിമലയില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രധാകൃഷ്ണനായിരുന്നു പാര്‍ട്ടി തീരുമാന പ്രകാരം കഴിഞ്ഞ ദിവസം ശബരമലയില്‍ എത്തിയത്. വരവ് മുതല്‍ മടങ്ങിപ്പോക്ക് വരെ അടിമുടി വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. പോലീസ് മന്ത്രിയുടെ വാഹനം തടഞ്ഞെന്ന് ആരോപിച്ച് കന്യാകുമരായില്‍ ഹര്‍ത്താല്‍ നടത്തുന്നതില്‍ വരെയാണ് മന്ത്രിയുടെ സന്ദര്‍ശനം ഇടംവെച്ചിരിക്കുന്നത്.

പൊന്‍ രാധാകൃഷ്ണന്‍

പൊന്‍ രാധാകൃഷ്ണന്‍

ശബരിമല സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനോട് നിലയ്ക്കലില്‍ വെച്ച് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാണ് ബിജെപി ആദ്യം പ്രധാനമായും ആരോപിച്ചു കൊണ്ടിരുന്നത്. വാഹനങ്ങള്‍ കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് ഇടയായിക്കിയിരുന്നു.

ബിജെപി നേതാവ്

ബിജെപി നേതാവ്

സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനുള്ള ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമെങ്കില്‍ വാഹനങ്ങള്‍ വിടാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു യതീഷ് പറഞ്ഞത്. ഇതില്‍ പ്രകോപിതനയാ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ ഇരുത്തിയൊന്ന് നോക്കുന്ന എസ്പിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വാഹനം തടഞ്ഞു

വാഹനം തടഞ്ഞു

ഈ വിവാദങ്ങള്‍ കത്തി നില്‍ക്കേയാണ് ശബരിമല സന്ദര്‍ശനം കഴിഞ്ഞു വരുന്ന മന്ത്രിയുടെ വാഹനം തടഞ്ഞുവെച്ചെന്ന ആരോപണവുമായി ബിജെപി എത്തുന്നത്. ആദ്യം പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ബിജെപിയുടെ പ്രചരണം.

പുലര്‍ച്ചെ

പുലര്‍ച്ചെ

പുലര്‍ച്ചെ ഒരു മണിയോടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിന് സമീപത്ത് വെച്ചായിരുന്നു പോലീസ് മന്ത്രിയുടെ വാഹനം തടഞ്ഞതെന്നും പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയായിരുന്നു പോലീസ് നടപടിയെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

വാഹനം നിര്‍ത്തിയതിന് ശേഷം

വാഹനം നിര്‍ത്തിയതിന് ശേഷം

സ്വകാര്യ വാഹനത്തിലായിരുന്നതിനാല്‍ വാഹനം നിര്‍ത്തിയതിന് ശേഷം മാത്രമാണ് അകത്തുള്ളത് മന്ത്രിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. അബദ്ധം പറ്റിയതാണെന്ന് പോലീസ് വിശദീകരിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല.

എസ്പി ഹരിശങ്കര്‍

എസ്പി ഹരിശങ്കര്‍

പിന്നീട് അല്‍പ സമയത്തിന് ശേഷം പമ്പയുടെ ചുമതലയുള്ള എസ്പി ഹരിശങ്കര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഒരാളെ പോലീസ് തിരയുന്നുണ്ടെന്നും അത് കൊണ്ടാണ് വാഹന് പരിശോധനയെന്നും മന്ത്രിയുടെ വഹാനം തടഞ്ഞത് തെറ്റിദ്ധരിച്ചാണെന്നും എസ്പി അറിയിച്ചു. പിന്നീട് അബദ്ധം സംഭവിച്ചതാണെന്ന് കാട്ടി എസ്പി. മാപ്പ് എഴുതി നല്‍കുകയായിരുന്നെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തിയിലെ വിവരങ്ങള്‍

ബിജെപി ബന്ദ്

ബിജെപി ബന്ദ്

എന്നാല്‍ സംഭവങ്ങള്‍ ഇങ്ങനെയല്ലെന്ന് വിശദീകരിച്ച് പോലീസ് രംഗത്ത് എത്തിയെങ്കിലും ശബരിമലയില്‍ മന്ത്രിയെ തടഞ്ഞെന്നാരോപിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ബന്ദ് പ്രഖ്യാപിക്കുകയായിരുന്നു. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയില്ലെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

തടഞ്ഞിട്ടില്ല

തടഞ്ഞിട്ടില്ല

അതേസമയം കേന്ദ്രമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും മാപ്പെഴുതി കൊടുത്തിട്ടില്ലെന്നും വ്യക്തമാക്കി പോലീസ് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ വിശദീകരണവും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള തെളിവുകളുമായി പോലീസ് രംഗത്ത് വരികയായിരുന്നു.

മന്ത്രിയുടെ വാഹനമല്ല

മന്ത്രിയുടെ വാഹനമല്ല

മന്ത്രിയുടെ വാഹനമല്ല തടഞ്ഞത് എന്നും വാഹനവ്യൂഹത്തില്‍ ഏറ്റവും ഒടുവിലായി വന്ന വാഹനമാണ് തടഞ്ഞത് എന്നും പോലീസ് വ്യക്തമാക്കി. വാഹനവ്യൂഹം കടന്ന് പോയി 7 മിനുറ്റോളം കഴിഞ്ഞാണ് ഈ വാഹനമെത്തിയത് എന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും പോലീസ് വിശദീകരിച്ചു.

പുലര്‍ച്ച 1.13ന്

പുലര്‍ച്ച 1.13ന്

മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോയത് പുലര്‍ച്ച 1.13ന് ആണ്. എന്നാല്‍ പോലീസ് തടഞ്ഞ വാഹനം വന്നത് 1.20തിന് ആയിരുന്നു. പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ട് എന്ന സംശയത്തിലാണ് തടഞ്ഞ് പരിശോധിച്ചത്. തുടര്‍ന്ന് വാഹനത്തിലുളളവര്‍ മന്ത്രിയെ വിളിച്ച് വിവരം പറയുകയും മന്ത്രി തിരികെ വരികയും ചെയ്തു. സംഭവിച്ചത് എന്താണ് എന്ന് പോലീസ് മന്ത്രിയെ ബോധ്യപ്പെടുത്തി.

ചെക്ക് റിപ്പോര്‍ട്ട്

ചെക്ക് റിപ്പോര്‍ട്ട്

മന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറില്‍ സംശയിച്ച ആള്‍ ഇല്ലെന്ന ചെക്ക് റിപ്പോര്‍ട്ട് മന്ത്രിക്ക് എഴുതി നല്‍കുകയാണ് ചെയ്ത്. അല്ലാതെ മന്ത്രിക്ക് മാപ്പ് എഴുതിക്കൊടുത്തു എന്ന വാര്‍ത്ത തെറ്റാണെന്നും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. മാപ്പെഴുതി നല്‍കുന്ന രീതി പോലീസിന് ഇല്ല. സാധാരണ വാഹനം പരിശോധിച്ച് നല്‍കുന്ന ചെക്ക് റിപ്പോര്‍ട്ടാണ് മന്ത്രിക്കും നല്‍കിയത്. സാധാരണ പരിശോധന മാത്രമാണ് പമ്പയില്‍ നടന്നതെന്നും പോലീസ് വ്യക്തമാക്കി.

English summary
central minister's vehicleblocking row kanyakumari bandh tomarrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X