Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലേക്ക് പട കൂട്ടി ബിജെപി, അമിത് ഷാ മാത്രമല്ല മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും എത്തും!

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മണ്ഡല കാലത്ത് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മണ്ഡലകാലത്ത് ദിവസവും ആയിരത്തോളം സ്ത്രീകളെ പ്രവേശിപ്പിച്ച് യുവതീ പ്രവേശനം തടയുന്നത് അടക്കമുളള നീക്കങ്ങള്‍ ബിജെപി പദ്ധതിയിടുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ മണ്ഡല കാലത്ത് ശബരിമല സന്ദര്‍ശിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമിത് ഷാ മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമടക്കം ശബരിമലയിലേക്ക് എത്തുമെന്ന് സൂചനയുണ്ട്.

മണ്ഡലകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശബരിമലയിലേക്ക് എത്താനുളള സാധ്യതയും തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഉയര്‍ത്തുന്ന പ്രതിരോധം ഏത് വിധേനെയും മറി കടക്കുക എന്നതാണ് ബിജെപി പ്രമുഖരെ ശബരിമലയിലേക്ക് എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

bjp

മണ്ഡല കാലത്ത് ശബരിമലയിലേക്ക് യുവതികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോലീസിന് ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടതായും വരും. ഇത് മുന്നില്‍ക്കണ്ടുകൊണ്ട് കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കമുളളവരെ ഓരോ ദിവസവും ശബരിമലയിലേക്ക് എത്തിച്ചേക്കും. ഇവരെല്ലാം നടന്ന് തന്നെ മല കയറും. അങ്ങനെ വരുമ്പോള്‍ ഈ പ്രമുഖര്‍ക്ക് സുരക്ഷയൊരുക്കുക എന്നതാവും പോലീസിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരികയെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

പത്തനംതിട്ടയിലേക്ക് പിഎസ് ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പളളിയും നയിക്കുന്ന രഥയാത്രയും ബിജെപി നടത്തുന്നുണ്ട്. ഈ രഥയാത്ര സമാപിക്കുക പമ്പയില്‍ ആയിരിക്കും. സമാപന സമ്മേളനം ഹിന്ദു മഹാസംഗമത്തിന്റെ വിശാല വേദിയാക്കാനും ബിജെപി ആലോചിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള സന്യാസിമാരെ പമ്പയില്‍ എത്തിച്ച് മഹാസംഗമം നടത്താനും തീരുമാനമുണ്ട്. അയോധ്യ മോഡലില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാവുന്ന വിഷയമായി ശബരിമലയെ നില നിര്‍ത്തുക എന്നാണ് സംഘപരിവാര്‍ കണക്ക് കൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+