Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര പെന്‍ഷന്‍ വിഹിതം ഇന് അക്കൗണ്ട് വഴി: ഗ്യാസ് സബ്‌സിഡി പോലെ കിട്ടാഖനിയാവുമോ എന്ന് എംവി ജയരാജന്‍

കേന്ദ്രസർക്കാരിന്റെ പെൻഷൻ എന്നരീതിയിൽ, ജനങ്ങൾക്ക് കിട്ടുന്ന ക്ഷേമ പെൻഷനുകളിലെ കേന്ദ്ര സർക്കാർ വിഹിതം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പുതിയ തീരുമാനം ബി ജെ പിയെ സംബന്ധിച്ച് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെയായെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകാതെ, കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും ഈ ദേശീയ പെൻഷനുകൾ കേരളത്തിലെ ജനങ്ങൾക്ക് അനുവദിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഏറെക്കുറെ പൂർണമായും തുക സംസ്ഥാനം നൽകുന്ന പെൻഷന്റെ പേരാണ് ജോർ - കേന്ദ്ര പെൻഷൻ
=========================

സംഭവം, വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയായി. കേന്ദ്ര സർക്കാരിന്റെ പെൻഷൻ എന്നരീതിയിൽ, ജനങ്ങൾക്ക് കിട്ടുന്ന ക്ഷേമ പെൻഷനുകളിലെ കേന്ദ്ര സർക്കാർ വിഹിതം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്നതിനാണ് പുതിയ തീരുമാനം. കേന്ദ്ര പെൻഷനിലെ കേന്ദ്രവിഹിതം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു നീക്കം.

bjp

രാഷ്ട്രത്തിന്റെ ഓദ്യോഗിക ചിഹ്നം മാത്രമാണ് ഓദ്യോഗിക രേഖകളിൽ പതിക്കുക എന്ന കീഴ്‌വഴക്കം മാറ്റി, കോവിഡ് സർട്ടിഫിക്കറ്റിൽ ഉൾപ്പടെ മോഡി ചിത്രം വെച്ച് രാഷ്ട്രീയ മുതലെടുപ്പിന് മുതിർന്നവരിൽ നിന്നും പുറത്തുവന്ന യഥാർത്ഥ ചിത്രമാണ് പെൻഷൻ തുക സംബന്ധിച്ച കണക്ക് . ഇതാവട്ടെ ഫലത്തിൽ 'വെളുക്കാൻ തേച്ചത് ', പഴം ചൊല്ല് പോലെയാവുകയും ചെയ്തു. കേന്ദ്ര പെൻഷൻ തുകയുടെ വിശദാംശങ്ങൾ വന്നപ്പോൾ, ശരിക്കും ജനങ്ങളാകെ ഞെട്ടി. പെൻഷൻ തുകയിലെ 80 ശതമാനത്തിലേറെ തുക നൽകുന്നത് സംസ്ഥാന സർക്കാർ.

80 വയസിൽ താഴെയുള്ളവർക്കുള്ള ദേശീയ വിധവാ പെൻഷൻ 1600 രൂപയാണ്. ഇതിൽ, 1300 രൂപയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്രസർക്കാർ ചെലവഴിക്കുന്നത് 300 രൂപ മാത്രം. ചുരുക്കത്തിൽ, പേര് ദേശീയ വിധവാ പെൻഷൻ എന്നാണെങ്കിലും, ഇതിൽ 81.25% തുകയും (ഏറെക്കുറെ പൂർണമായും തന്നെ എന്ന് പറയാം ) ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്രസർക്കാർ വിഹിതം വെറും 18.75% മാത്രം.

ഇനി ദേശീയ വാർദ്ധക്യ പെൻഷന്റെ സ്ഥിതി നോക്കാം. അതാവട്ടെ, 1600 രൂപയിൽ 200 രൂപ (12.5%) മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. സംസ്ഥാന വിഹിതം 1400 രൂപ (87.25%). 80 വയസ്സിന് മുകളിലുള്ളവർക്കുള്ള ദേശീയ വിധവാ പെൻഷൻ തുകയായ 1600 രൂപയിൽ, കേന്ദ്രവിഹിതം 500 രൂപ (31.25%) മാത്രം. 1000 രൂപ (62.5%) നൽകുന്നത് സംസ്ഥാന സർക്കാർ. ദേശീയ ഭിന്നശേഷി പെൻഷന്റെ കാര്യം നോക്കിയാൽ, അതും ഇതുപോലെത്തന്നെ - 1600 ൽ കേന്ദ്രവിഹിതം വെറും 500 രൂപ മാത്രം. സംസ്ഥാനം നൽകുന്നത് 1000 രൂപ.

സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകാതെ, കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും ഈ ദേശീയ പെൻഷനുകൾ കേരളത്തിലെ ജനങ്ങൾക്ക് അനുവദിച്ചുകഴിഞ്ഞു. പുതിയ കേന്ദ്ര ഉത്തരവ് അനുസരിച്ച്, സംസ്ഥാന വിഹിതമാണ് അനുവദിച്ചത്. ഫലത്തിൽ, പെൻഷൻ തുക ഏറെക്കുറെ പൂർണമായും ജനങ്ങൾക്ക് കിട്ടി എങ്കിലും, തുച്ഛമെങ്കിലും കേന്ദ്ര വിഹിതം കുടിശികയുമായിരിക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ചുരുക്കത്തിൽ, കേന്ദ്ര പെൻഷനിലെ കേന്ദ്ര സർക്കാർ വിഹിതം ഇനി ഗ്യാസ് സബ്‌സിഡി ബാങ്ക് വഴി നൽകാനുള്ള തീരുമാനം പോലെ കിട്ടാഖനിയാവുമോ എന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+