കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാന്‍ കേന്ദ്രത്തിന്റെ ശുപാര്‍ശ; ആസിഫ് കെ യൂസഫ് പുറത്തേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം/കണ്ണൂര്‍: തലശ്ശേരി സബ് കളക്ടര്‍ ആയ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് ഐഎഎസ് നേടിയത് എന്ന് ചൂണ്ടിക്കാട്ടിയാണിത്.

Recommended Video

cmsvideo
Thalassey Sub Collector Asif Ali In Trouble | Oneindia Malayalam

2019 ജൂണിലാണ് ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം വരുന്നത്. തുടര്‍ന്ന് നവംബറില്‍ ഇദ്ദേഹത്തിന് എതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ആസിഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരിക്കുന്നു എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

2016 ബാച്ച്

2016 ബാച്ച്

2106 ബാച്ച് ഐഎഎസ് ഓഫീസറാണ് ആസിഫ് കെ യൂസഫ. 2015 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 215 -ാം റാങ്ക് ആയിരുന്നു ഇദ്ദേഹം സ്വന്തമാക്കിയത്. ആസിഫിന്റെ ഐഎഎസ് നഷ്ടമാകും എന്നാണ് ഇപ്പോഴത്തെ സൂചന.

വ്യാജ സര്‍ട്ടിഫിക്കറ്റ്

വ്യാജ സര്‍ട്ടിഫിക്കറ്റ്

ആസിഫ് യുപിഎസിയ്ക്ക് സമര്‍പ്പിച്ച വരുമാന സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണ് എന്നാണ് ആക്ഷേപം. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇക്കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.

ആറ് ലക്ഷത്തില്‍ താഴെ

ആറ് ലക്ഷത്തില്‍ താഴെ

വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെ ആണെങ്കില്‍ മാത്രമേ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. ഇതിനായി മൂന്ന് വര്‍ഷത്തെ വരുമാന സര്‍ട്ടിഫിക്കറ്റ് കുറഞ്ഞ വരുമാനം കാണിച്ച് സ്വന്തമാക്കി എന്നാണ് ആക്ഷേപം. എന്നാല്‍ ഈ കാലയളവില്‍ ആസിഫിന്റെ വീട്ടുകാര്‍ അടച്ച ആദായ നികുതി വലിയ ഉയര്‍ന്ന വരുമാനത്തിന്റേതായിരുന്നു എന്നാണ് വിവരം.

ചീഫ് സെക്രട്ടറിയ്ക്ക് കത്ത്

ചീഫ് സെക്രട്ടറിയ്ക്ക് കത്ത്

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് അയച്ചിട്ടുള്ളത്. ഓള്‍ ഇന്ത്യ സര്‍വ്വീവ് പ്രൊബേഷന്‍ നിമയത്തിലെ 12-ാം ചട്ട പ്രകാരം നടപടി സ്വീകരിക്കണം എന്നാണ് നിര്‍ദ്ദേശം. ആസിഫ് നടത്തിയ കള്ളത്തരം അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും

സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും

ആസിഫ് കെ യൂസഫിന്റെ വരുമാന സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണയന്നൂര്‍ തഹസില്‍ദാര്‍ ആണ് ആസിഫിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ തഹസില്‍ദാര്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദ്ദേശമുണ്ട്.

എസ് സുഹാസിന്റെ റിപ്പോര്‍ട്ട്

എസ് സുഹാസിന്റെ റിപ്പോര്‍ട്ട്

എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആയിരുന്നു ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2019 നവംബറില്‍ ആയിരുന്നു ഇത്. വരുമാന സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നമുണ്ടെന്ന കാര്യം ആ റിപ്പോര്‍ട്ടില്‍ തന്നെ എ സുഹാസ് വ്യക്തമാക്കിയിരുന്നു എന്നാണ് വിവരം. ചീഫ് സെക്രട്ടറിയ്ക്കായിരുന്നു ഈ റിപ്പോര്‍ട്ട് അന്ന് സമര്‍ര്‍പ്പിച്ചത്.

ഇപ്പോഴും പ്രൊബേഷനില്‍

ഇപ്പോഴും പ്രൊബേഷനില്‍

ആസിഫ് കെ യൂസഫിനെ ഇപ്പോഴും സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സംസ്ഥാന വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ പ്രൊബേഷനില്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഉറവിടം കണ്ടെത്താനാവാതെ കൊവിഡ് രോഗികള്‍; കടുത്ത ആശങ്ക; തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം?ഉറവിടം കണ്ടെത്താനാവാതെ കൊവിഡ് രോഗികള്‍; കടുത്ത ആശങ്ക; തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം?

നരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കുംനരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കും

English summary
Central Personnel Department recommendation to cancel the IAS of Thalassery Sub Collector Asif K Yusuf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X