കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ നമ്മുടെ രാജ്യം വെള്ളരിക്ക പട്ടണമോ: ജനക്ഷേമമല്ല, ജനദ്രോഹമാണ് കേന്ദ്ര നയം: എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോവിഡ് കാലത്ത് കണ്ണിൽ ചോരയില്ലാത്ത നിരവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. അതിലൊന്നാണ് കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നൽകില്ലെന്ന നിലപാട്. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ പറഞ്ഞത് ദുരന്തനിവാരണ അതോറിറ്റി നിയമത്തിൽ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാൻ മാത്രമേ വ്യവസ്ഥയുള്ളൂ. കാലവർഷക്കെടുതികൾ പോലെയുള്ളവ ഒറ്റത്തവണ മാത്രം ഉണ്ടാവുന്ന ദുരന്തമാണെന്നും കോവിഡ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന പകർച്ചവ്യാധി ആണെന്നും അതിനാൽ നിയമം അനുസരിച്ച് മരണപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാൻ കഴിയില്ലെന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആരെന്ത് പറഞ്ഞാലും ദിലീപിന് ഒപ്പമാണ്: അദ്ദേഹം അങ്ങനെ ചെയ്യില്ല: ധര്‍മ്മജന്‍ ബോള്‍ഗാട്ടിആരെന്ത് പറഞ്ഞാലും ദിലീപിന് ഒപ്പമാണ്: അദ്ദേഹം അങ്ങനെ ചെയ്യില്ല: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ഈ വാദം അംഗീകരിച്ചാൽ കാലവർഷക്കെടുതികൾക്ക് പോലും നഷ്ടപരിഹാരം നൽകാൻ ആവില്ല. 2014 ലെ മഹാപ്രളയം കേരളത്തിൽ മാസങ്ങൾ നീണ്ടു നിന്നതായിരുന്നു. 2019 ലും സ്ഥിതി വ്യത്യസ്തമല്ല.ഒറ്റത്തവണ എന്നാൽ ഒരു ദിവസം ഉണ്ടാവുന്ന ദുരന്തം എന്നാണോ അർത്ഥം. കോവിഡ് ഒരു ലോകമഹാമാരിയാണ്. മാത്രമല്ല ദുരന്തനിവാരണ നിയമം അനുസരിച്ചാണ് പല ധനസഹായവും നൽകി വന്നത്.അതിഥിത്തൊഴിലാളികൾക്കടക്കം നൽകിയ സഹായം ഈ പണം ഉപയോഗിച്ചാണ്.കേന്ദ്രസർക്കാരിന്റെ വാദം അംഗീകരിച്ചാൽ അവർക്കൊക്കെ നൽകിയ സഹായം തിരിച്ചു വാങ്ങേണ്ടി വരില്ലേ.

mvd-

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

3.85 ലക്ഷം പേരാണ് കോവിഡ് മൂലം ഇതുവരെ മരണപ്പെട്ടത്. ഇവരുടെ കുടുംബത്തെ സഹായിക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ നൽകിവരുന്ന തുകയായ 4 ലക്ഷം രൂപ കണക്കാക്കിയാൽ 16400 കോടി വേണം. കേന്ദ്രസർക്കാർ ഇന്ധനക്കൊള്ളയിലൂടെ 2.84 ലക്ഷം കോടി ദുരിതകാലത്ത് ഉണ്ടാക്കി.കോർപ്പറേറ്റുകൾക്ക് നികുതി ഇളവു നൽകിയത് 1.5 ലക്ഷം കോടി.

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചനിലയില്‍; പൊലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചനിലയില്‍; പൊലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

ബജറ്റിൽ 35000 കോടി വാക്സിനേഷൻ അടക്കമുള്ള കോവിഡ് കാര്യങ്ങൾക്ക് വകയിരുത്തിയിട്ടുമുണ്ട്.തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമകാര്യങ്ങൾക്ക് കേന്ദ്രം തുക വെട്ടിക്കുറച്ചു.അന്ന് പറഞ്ഞത് നിങ്ങളുടെ ക്ഷേമത്തിന് വേണ്ടി എന്നാണ്.ഇപ്പോൾ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് ജനക്ഷേമമല്ല ജനദ്രോഹമാണ്.മാത്രമല്ല കോടതിയോട് മറ്റൊരു കാര്യം കൂടി കേന്ദ്രസർക്കാർ പറഞ്ഞു.ഞങ്ങൾ നയപരമായി പലതും തീരുമാനിക്കും കോടതിക്ക് അതിലൊന്നും ഇടപെടാൻ അധികാരമില്ല.ഇതെന്താ നമ്മുടെ രാജ്യം വെള്ളരിക്ക പട്ടണമോയെന്നും എംവി ജയരാജന്‍ ചോദിക്കുന്നു.

ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Central policy is not public welfare: CPM leader MV Jayarajan criticizes govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X