കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ റെയിൽ വിവരങ്ങൾ കൈമാറിയില്ലെന്ന് റെയിൽവേ ഹൈക്കോടതിയിൽ, ഡിപിആർ അപൂർണമെന്നും റെയിൽവേ

Google Oneindia Malayalam News

കൊച്ചി: കെ റെയിലിനെതിരെ വിമർശനവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള ഹൈക്കോടതിയിൽ. ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലന്ന് റെയിൽവേ കോടതിയിൽ അറിയിച്ചു.പദ്ധതിയുടെ അലൈൻമെൻിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷൻ നൽകിയില്ലെന്നാണ് റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ വിവരങ്ങൾ തേടി കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിന് കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ കോടതിയെ അറിയിച്ചു. ഡി.പി.ആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഡി.പി.ആർ. അപൂർണ്ണമാണെന്നാണ് റെയിൽവേയുടെ നിലപാട്. സിൽവർ ലൈൻ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

hc

കേരളത്തില്‍ അഴിമതിയും ഭീകരവാദവും; രക്ഷിക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് ജെപി നദ്ദകേരളത്തില്‍ അഴിമതിയും ഭീകരവാദവും; രക്ഷിക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് ജെപി നദ്ദ

കീഴ്കോടതികളിലുമുള്ള സർക്കാർ അഭിഭാഷകർക്ക് വാഹനത്തിൽ ബോർഡ് പാടില്ല

തിരുവനന്തപുരം: ജില്ലാ കോടതികളിലും കീഴ്കോടതികളിലുമുള്ള സർക്കാർ അഭിഭാഷകർ സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡുകള്‍ വയ്ക്കരുതെന്ന് സ‍ർക്കാ‍ർ ഉത്തരവ്. വ്യാപകമായി പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

ഇത്തരം ബോ‍ർഡുകള്‍ നീക്കം ചെയ്യാൻ കളക്ടർമാർക്ക് നിയമസെക്രട്ടറി നിർദ്ദേശം നൽകി. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്കും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുമാണ് ബോർഡുകള്‍ വയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്.

'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം

English summary
central railway ministry give report against k rail in kerala high court alleges dpr is incomplete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X