വിദ്യാഭ്യാസ വായ്പ്പയ്ക്ക് പലിശയിളവ്
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പലിശയിളവിന് അപേക്ഷിയ്ക്കാനുള്ള തീയതി 15 വരെ നീട്ടി. ഇത് അവസാന അവസരമാണെന്നും ഇനി തീയതി നീട്ടില്ലെന്നും ഇന്ത്യന്‍ ബാങ്കേവ്‌സ് അസോസിയേഷന്‍ അറിയിച്ചു.
എപിഎല്‍ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശയിളവ് പിന്‍വലിച്ചതിനാല്‍ അര്‍ഹരായവര്‍ക്ക് കേന്ദ്രപദ്ധതിയില്‍ അപേക്ഷിയ്ക്കാന്‍ അവസരം പ്രയോജനപ്പെടും. കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രം വിദ്യാഭ്യാസ വായ്പ്പയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ചത്.ജൂണ്‍ 30 വരെയാണ് ആദ്യം പലിശയിളവിന് അപേക്ഷിയ്ക്കാന്‍ അവസരും നല്‍കിയിരുന്നത്. എന്നാല്‍ ഈ കാലാവധിയാണ് വീണ്ടും നീട്ടിയിരിയ്ക്കുന്നത്. ജൂലൈ 15 വരെ അപേക്ഷിയ്ക്കാനുള്ള അവസരം ഉണ്ട്.

കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ 2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ ഇതുവരെയും ഇളവ് നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധന അനുസരിച്ച് ഇളവിന് അര്‍ഹതയുള്ളവര്‍ 15 ന് മുമ്പ് വായ്പയെടുത്ത ബാങ്ക് ശാഖാ അധികൃതരെ സമീപിയ്ക്കണമെന്ന് സംസ്ഥാന ആസൂത്രണണ സാമ്പത്തിക കാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications