വാക്സിനേഷനില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം: കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെട്ടെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പടേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സീന്‍ അനുവദിക്കണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജുലൈയില്‍ 90 ലക്ഷം അധികം വാക്സിന്‍ അനുവദിക്കണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നുമ മന്ത്രി പറഞ്ഞു. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും വാക്സീന്‍ എടുത്തത് കൊണ്ട് മാത്രം സുരക്ഷതരാകുന്നില്ലെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവരടങ്ങിയ കേന്ദ്ര ആരോഗ്യ സംഘമാണ് കേരളം സന്ദര്‍ശിച്ചത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും സാമൂഹിക ഒത്തുചേരലുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യസംഘം നിര്‍ദ്ദേശം നല്‍കി. ക്ലസ്റ്ററുകളിലും സൂപ്പര്‍ ക്ലസ്റ്ററുകളിലും ജില്ലാതല മേല്‍നോട്ടം ആവശ്യമാണെന്നും ആരോഗ്യ സംഘം നിര്‍ദേശിച്ചു.
സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

Recommended Video

പത്തനംതിട്ട ഉള്‍പ്പടേയുള്ള ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ ക്രമീകരണങ്ങളും കേന്ദ്ര ആരോഗ്യസംഘം വിലയിരുത്തിയിരുന്നു. ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ കോളനി, റാന്നി ഗ്രാമപഞ്ചായത്തിലെ വൈക്കം എന്നീ പ്രദേശങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയായിരുന്നു സംഘം.
നവ വധുവായി ഒരുങ്ങി റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ...












Click it and Unblock the Notifications