Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി സംഘം തിരുവനന്തപുരത്ത്: ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എന്‍ഡിഎംഎ (ദേശീയ ദുരന്ത നിവാരണ അതോറിറ്റി)യുടെ പ്രതിനിധി സംഘം ശനിയാഴ്ച തിരുവനന്തപുരത്തെത്തി സംസ്ഥാന ചീഫ് സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ആര്‍. കെ ജെയിന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

കേരളത്തില്‍ പ്രളയമുണ്ടാക്കിയ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനും അതിന്റെ തീവ്രത കുറയ്ക്കുന്നതിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമാണ് സംഘം കേരളത്തിലെത്തിയത്.

kuttanadaa2-1


രണ്ടുദിവസമായി കേരളത്തിലുള്ള സംഘം ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രളയം സംഹാര താണ്ഡവമാടിയ കുട്ടനാട്ടിലെ പ്രദേശങ്ങള്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച സന്ദര്‍ശിച്ചു. കുട്ടനാട്ടില്‍ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പുറമേ ശാസ്ത്രീയമായി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംഘം ചര്‍ച്ച ചെയ്തു.

ചേര്‍ത്തല സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സംഘം കുട്ടനാട് കൈനകരി ഭാഗങ്ങള്‍ കണ്ടു വിലയിരുത്താന്‍ എത്തിയത്. തുടര്‍ന്ന് മഴക്കെടുതി കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ചെങ്ങന്നൂരിലെത്തിയ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. സബ് കളക്ടര്‍ കൃഷ്ണ തേജ, കുട്ടനാട് വില്ലേജ് ഓഫീസര്‍ സി. ബിനു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഇടുക്കി ജില്ലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന അടിമാലി കുമ്പന്‍ പാറ, മൂന്നാറിലെ എന്‍ജിനീയറിങ് കോളജിനു സമീപം മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, നാല് പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ നടന്ന നല്ലതണ്ണി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം തദ്ദേശവാസികളില്‍ നിന്നും വിശദാംശങ്ങള്‍ തേടി. ഇടുക്കി ആര്‍ ഡിഒ എം പി വിനോദിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ അനുഗമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+