Get Updates
Get notified of breaking news, exclusive insights, and must-see stories!

അണക്കെട്ടുകൾ തുറന്നതല്ല പ്രളയത്തിന് കാരണം.. ആരോപണങ്ങളുടെ മുനയൊടിച്ച് ജല കമ്മീഷൻ

Recommended Video

cmsvideo
    സത്യത്തിൽ എന്താണ് പ്രളയത്തിന് കാരണം? | News Of The Day | Oneindia Malayalam

    ദില്ലി: കേരളത്തെ മുക്കിയ മഹാ പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ് എന്നാണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആരോപണം ഉന്നയിക്കുന്നത്. ഡാം മാനേജ്‌മെന്റിലെ പാളിച്ചയാണ് കേരളത്തെ വെള്ളത്തില്‍ മുക്കിയതെന്ന പേരില്‍ വൈദ്യുതി മന്ത്രി എംഎ മണിക്ക് നേരെ ഒരു കൂട്ടര്‍ കൊലവിളിയും തുടങ്ങിയിരിക്കുന്നു.

    ഡാമുകള്‍ തുറക്കാന്‍ താമസിച്ചതാണ് പ്രളയത്തിന് കാരണമെന്ന് നാസ കണ്ടെത്തിയെന്ന പ്രചാരണവും ഒരു വശത്ത് നടക്കുന്നു. കേരളത്തിലെ പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതാണ് എന്ന് പറയുന്നവര്‍ക്ക് മറുപടി കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

    പ്രളയത്തിന് ഉത്തരവാദി

    പ്രളയത്തിന് ഉത്തരവാദി

    നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്ന വെബ്‌സൈറ്റില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ച് വന്ന ലേഖനത്തിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ വാളെടുത്തിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ നാസയുടെ കണ്ടെത്തലോ റിപ്പോര്‍ട്ടോ അല്ല. ഈ ലേഖനത്തില്‍ പറയുന്നത് കേരളത്തില്‍ പെയ്ത അസാധാരണമായ മഴയാണ് പ്രളയത്തിന് കാരണം എന്നാണ്.

    നാസ പറഞ്ഞതെന്ത്

    നാസ പറഞ്ഞതെന്ത്

    ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായത് എന്ന പത്രറിപ്പോര്‍ട്ടുകള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചിലര്‍ സര്‍ക്കാരിനെതിരെ ഉറഞ്ഞ് തുള്ളുന്നത്. പ്രളയത്തിന് യഥാര്‍ത്ഥ കാരണം മഴ തന്നെയാണ് എന്ന് കേന്ദ്ര ജല കമ്മീഷനും വ്യക്തമാക്കിയിരിക്കുന്നു. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് വില്ലനായത്.

    അണക്കെട്ടുകൾ അല്ല കാരണം

    അണക്കെട്ടുകൾ അല്ല കാരണം

    കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ അതിവേഗത്തില്‍ നിറഞ്ഞതോടെ തുറന്ന് വിടുക എന്നതല്ലാതെ മറ്റ് വഴികള്‍ ഇല്ലാതായി. കേരളം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഭിമുഖീകരിച്ച പ്രളയം നിയന്ത്രിക്കാവുന്നതിനും അപ്പുറത്തായിരുന്നുവെന്നും കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തി. കേരളത്തിന്റെ ഭൂപ്രകൃതിയും ദുരന്തത്തില്‍ നിര്‍ണായകമായി.

    തുറന്ന് വിട്ടില്ലേലും പ്രളയം

    തുറന്ന് വിട്ടില്ലേലും പ്രളയം

    സംസ്ഥാനത്തെ വികലമായ വികസന പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളുമെല്ലാം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. പ്രതിപക്ഷം അടക്കം പറയുന്നത് പോലെ അണക്കെട്ടുകള്‍ നേരത്തെ തുറന്ന് വിട്ടിരുന്നുവെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ലായിരുന്നുവെന്നും കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി.

    അതിശക്തമായ മഴ

    അതിശക്തമായ മഴ

    കാരണം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നത് വളരെ പെട്ടെന്ന് ആയിരുന്നു. കേരളത്തില്‍ മുഴുവന്‍ ശക്തമായ മഴയാണ് തുടര്‍ച്ചയായി പെയ്തത്. അത് കാര്യങ്ങള്‍ നിയന്ത്രണത്തിനും അപ്പുറത്തേക്ക് മാറ്റി. നൂറോ അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമായിരുന്നു കേരളത്തിലേത് എന്നും കേന്ദ്ര ജല കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

    പാഠങ്ങൾ മറക്കരുത്

    പാഠങ്ങൾ മറക്കരുത്

    പ്രളയം നല്‍കിയ പാഠങ്ങള്‍ മറക്കരുതെന്നും കേരളത്തെ പുനര്‍ നിര്‍മ്മിക്കുമ്പോള്‍ അക്കാര്യങ്ങള്‍ മനസ്സിലുണ്ടാകണമെന്നും കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ ആയ ശരദ് ചന്ദ്ര പറഞ്ഞു. കേരളത്തെ വിഴുങ്ങിയ പ്രളയത്തെ കുറിച്ചുള്ള അന്തിമ പഠന റിപ്പോര്‍ട്ട് ജല കമ്മീഷന്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+