'കേരളത്തിന്റെ ആരോഗ്യരംഗത്തേക്ക് കേന്ദ്രം നൽകിയത് 1759 കോടി', കണക്ക് വിശദമാക്കി സുരേഷ് ഗോപി

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ഇതിനകം 1759 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2025-2026 സാമ്പത്തിക വര്‍ഷത്തിലും 2026-2027 സാമ്പത്തിക വര്‍ഷത്തിലുമായിട്ടാണ് ഇത്രയും തുക കേന്ദ്ര വിഹിതമായി ആരോഗ്യ മേഖലയ്ക്ക് വേണ്ടി അനുവദിച്ചിട്ടുളളതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നത്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്: കേരളത്തിലെ ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്, നാഷണൽ ഹെൽത്ത് മിഷൻ വഴി കേന്ദ്ര സർക്കാർ കേരളത്തിലെ 14 ജില്ലകൾക്കായി അനുവദിച്ച ഫണ്ടിന്റെ വിശദവിവരങ്ങളും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങളും അടങ്ങിയ രേഖകൾ ഇവിടെ പങ്കുവെക്കുകയാണ്.
2025-26 സാമ്പത്തിക വർഷത്തിൽ ₹1,200.92 കോടിയും, 2026-27 സാമ്പത്തിക വർഷത്തിൽ (2026 ആഗസ്റ്റ് 24 വരെ) ₹558.73 കോടിയും ഉൾപ്പെടെ വൻ തുകയാണ് കേന്ദ്രം നമ്മുടെ ആരോഗ്യ മേഖലയ്ക്കായി അനുവദിച്ചിട്ടുള്ളത്:

Suresh Gopi

(2026-27 വർഷത്തെ കണക്കുകൾ 24.08.2026 വരെയുള്ളതാണ്).
നമ്മൾ തിരിച്ചറിയേണ്ടതും കuർശനമായി നിരീക്ഷിക്കേണ്ടതുമായ പ്രധാന കാര്യങ്ങൾ:
* ജനക്ഷേമത്തിനായുള്ള തുക: ഈ തുക സാധാരണക്കാരായ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും, ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ (Infrastructure) വികസിപ്പിക്കാനും, മരുന്നുകളും മറ്റ് ആരോഗ്യ സേവനങ്ങളും ലഭ്യമാക്കാനും വേണ്ടിയുള്ളതാണ്.

* ശമ്പള ചെലവുകൾക്ക് പരിധി: NHM വിഹിതത്തിന്റെ പകുതിയിലധികം തുക മാനവവിഭവശേഷിക്ക് (HRH) മാത്രമായി മാറ്റിവെക്കരുതെന്നും, പ്രോഗ്രാം മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സ്ഥിരം ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം ജീവനക്കാരുടെ ശമ്പളം സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നാണ് വഹിക്കേണ്ടത്.

'ഈ വിവാഹമൊക്കെ എവിടെ വരെ പോകും..' നെഗറ്റീവ് കമന്റുകൾക്ക് ചുട്ട മറുപടിയുമായി അനുമോൾ
'ഈ വിവാഹമൊക്കെ എവിടെ വരെ പോകും..' നെഗറ്റീവ് കമന്റുകൾക്ക് ചുട്ട മറുപടിയുമായി അനുമോൾ

ഈ സാഹചര്യത്തിൽ, കേന്ദ്രത്തിൽ നിന്നും അനുവദിച്ച ഈ വിഹിതത്തിൽ എത്ര ശതമാനം തുക ശമ്പളത്തിനായി മാറ്റിവെക്കുന്നുണ്ടെന്നും, എത്ര ശതമാനം തുക ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ചികിത്സാ-അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ടെന്നും ഓരോ ജില്ലയിലും കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.

രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, ഈ ഫണ്ട് അർഹരായ സാധാരണ ജനങ്ങളിലേക്ക് പൂർണ്ണമായും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേരളത്തിലെ എല്ലാ ബഹുമാനപ്പെട്ട എംപിമാരും അതത് ജില്ലാ വികസന സമിതികളിൽ (DISHA) ഇത് കർശനമായി ഫോളോ-അപ്പ് (Follow-up) ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഒന്നിച്ച് നിൽക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+