കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കാനുമാണ് തീരുമാനം.

ഒപ്പം അപകടത്തില്‍ നിസാര പരിക്കുള്ളവര്‍ക്ക് 50000 രൂപ വീതം നല്‍കും. എന്നാല്‍ ഇതൊരു ഇടക്കാല ആശ്വാസമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകടസമയത്ത് എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.

karipur

അപകടത്തില്‍പെട്ട എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. എന്നാല്‍ എന്താണ് അപകടത്തിന് ഇടയാക്കിയതെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 വിമാനത്താവളത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു; ഒടുവില്‍ സംഭവിച്ചതെന്ത്? പരിശോധന വിമാനത്താവളത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു; ഒടുവില്‍ സംഭവിച്ചതെന്ത്? പരിശോധന

Recommended Video

cmsvideo
Karipur Flight Accident; Dr. Shimna Azeez reminds rescuers of precautionary measures to be taken

സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും ഇതിനായി ആദ്യസംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

വ്യോമസേനയില്‍ ഉണ്ടായിരുന്നപ്പോള്‍ രാഷ്ട്പതി പുരസ്‌കാരം നേടിയ മികച്ച പൈലറ്റായിരുന്നു ക്യാപറ്റന്‍ ഡിവി സാഠേയെന്ന് മന്ത്രി അനുശോചനം അറിയിച്ചു. 10848 മണിക്കൂര്‍ ഫ്‌ലൈയിങ് എക്‌സ്പീരിയന്‍സ് ഉള്ള പൈലറ്റായിരുന്നു അദ്ദേഹമെന്നിം മന്ത്രി പറഞ്ഞു.

ഇതിനകം തന്നെ 19 പേരാണ് അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.കനത്ത മഴയെ തുടര്‍ന്ന് റണ്‍വേ കാണാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ആദ്യലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിട്ടുണ്ടാവുമെന്നും പിന്നീട് രണ്ടാമത് ലാന്‍ഡിംഗിന് ശ്രമിച്ചിരിക്കാമെന്നുമാണ് കരുതുന്നത്. ബ്ലാക്ക് ബോക്സ് പരിശോധിച്ചാല്‍ മാത്രമെ ഇതിന്റെ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളു. വിമാനത്താവളത്തിന് മുകളില്‍ എത്തിയതിന് ശേഷം 20 മിനിറ്റോളം വിമാനം ആകാശത്ത് വട്ടം ചുറ്റിയിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കിയിട്ടുമുണ്ടായിരുന്നില്ലായെന്നും പറയുന്നുണ്ട്.

എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടിഎന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടി

ബിജെപി എംപിക്കെതിരെ 100 കോടിയുടെ മാനനഷ്ടകേസ്; നീക്കവുമായി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ബിജെപി എംപിക്കെതിരെ 100 കോടിയുടെ മാനനഷ്ടകേസ്; നീക്കവുമായി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകംഅപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകം

English summary
Centre announced 10 lakh financial aid each to the families of those died in the Karipur plane crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X