കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ സഹായം കേന്ദ്രം തട്ടിത്തെറിപ്പിച്ചു.... പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ പിണറായി | Oneindia Malayalam

ചെങ്ങന്നൂര്‍: പ്രളയ സഹായം നല്‍കാതെ കേരളം കൈയ്യൊഴിയുന്ന സാഹചര്യത്തില്‍ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ നിലപാട് കാരണം യുഎഇയുടെ 700 കോടി സഹായത്തിന് പുറമേ കേന്ദ്ര നിലപാടിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നരേന്ദ്ര മോദി വിദേശ സഹായങ്ങളൊക്കെ കൈപ്പറ്റിയതാണ്. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് ഞങ്ങള്‍ കേരളത്തിന് നൂറ് മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞിരുന്നു. ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തിന് യുഎഇയെ നന്ദി അറിയിച്ചിരുന്നു. പിന്നീടാണ് വേണ്ടെന്ന് വെച്ചത്. കേരളത്തിനോട് മാത്രം ഈ നിലപാട് എന്തിനാണെന്നും പിണറായി ചോദിക്കുന്നു.

1

പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എടുത്ത തീരുമാനം കാരണം യുഎഇ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കാവുന്ന സഹായമാണ് നഷ്ടമായത്. ചെങ്ങന്നൂര്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. കേന്ദ്ര സംഘം 2500 കോടി ശുപാര്‍ശ ചെയ്‌തെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാന നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. ഇതുവരെ അതിനെ കുറിച്ച് പ്രതികരണം ലഭിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളില്‍ കേരളത്തിന് 10 ശതമാനം വര്‍ധനവ് നല്‍കുന്ന കാര്യങ്ങള്‍ എന്നിവയില്‍ കേന്ദ്രം മൗനം പാലിക്കുകയാണെന്നും പിണറായി പറഞ്ഞു.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അയ്യപ്പ ശാപമെന്ന് ശ്രീധരൻ പിളളതദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അയ്യപ്പ ശാപമെന്ന് ശ്രീധരൻ പിളള

വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍

English summary
centre didnt gave flood aid says pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X