കേരളത്തിലെ ബിജെപിക്കാരെ പറ്റിച്ചോ... ആറന്‍മുള വിമാനത്താവളത്തിന് കേന്ദ്രം അനുകൂലം
ദില്ലി: വിവാദമായ ആറന്‍മുള വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി അനുമതി നല്‍കി.
ആറന്‍മുള വിമാനത്താവളത്തിനെതിരെ കേരളത്തില്‍ വലിയ പ്രക്ഷോഭങ്ങളായിരുന്നു അരങ്ങേറിയത്. ആ സമരങ്ങള്‍ക്കെല്ലാം മുന്നില്‍ ബിജെപിയും ഹിന്ദു ഐക്യ വേദിയും ഒക്കെ തന്നെ ആയിരുന്നു. ഒടുവില്‍ ബിജെപി ഭരിയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ വിമാനത്താവളത്തിന് അനുകൂലമായ നിലപാടെടുക്കുകയാണ്.

വിമാനത്താവളത്തിന് നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് എന്തുകൊണ്ടെന്ന് അറിയിക്കാന്‍ പരിസഥിതി മന്ത്രാലയത്തിന്റെ സമിതി കെജിഎസ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വിമാനത്താവള പദ്ധതി പ്രദേശത്തെ ഉപയോഗയോഗ്യമല്ലാത്ത വയലുകള്‍ കൃഷിയോഗ്യമാണെന്ന് ട്രൈബ്യൂണലിനെ തെറ്റിദ്ധരിപ്പിയ്ക്കുകയായികരുന്നു എന്നാണ് കെജിഎസിന്റെ വാദം.
ഒരിയ്ക്കല്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചെങ്കിലും കെജിഎസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കുകയായിരുന്നു. അറന്‍മുളയിലെ ഭൂമി വിമാനത്താവളത്തിന് അനുകൂലമാണെന്ന നിലപാടാണ് ഇപ്പോള്‍ വിദഗ്ധ സമിതി എടുത്തിട്ടുള്ളത്.
ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ നിന്ന് പിന്‍മാറണം എന്ന് കെപിസിസി അധ്യക്ഷനോട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇനി എന്തായാലും ബിജെപി നേതൃത്വം വിഷയത്തില്‍ മൃദു സമീപനം ആയിരിയ്ക്കും എടുക്കുക.












Click it and Unblock the Notifications