കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനീതിന് 'ചുവപ്പ് കാര്‍ഡ്' നല്‍കിയ ഏജീസിനെതിരേ കേന്ദ്രം!! ഒപ്പമെന്ന് മന്ത്രി, അന്വേഷണം വരുന്നു

മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാടി വിനീതിനെ പുറത്താക്കിയിരുന്നു

  • By Manu
Google Oneindia Malayalam News

ദില്ലി: മലയാളി ഫുട്‌ബോള്‍ താരവും ദേശീയ ടീമിന്റെ സ്‌ട്രൈക്കറുമായ സി കെ വിനീതിന് പിന്തുണയുമായി കേന്ദ്രം. വിനീതിനെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നു പിരിച്ചുവിട്ട അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന്റെ (ഏജീസ്) നടപടിക്കെതിരേയാണ് കേന്ദ്രം രംഗത്തുവന്നത്. ഏജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.

1

താരത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നന്നായി കളിച്ച് രാജ്യത്തിനായി നേട്ടങ്ങള്‍ സമ്മാനിക്കുകയാണ് താരങ്ങളെ സംബന്ധിച്ച് പ്രധാനം. അതു കൊണ്ടു തന്നെ അവര്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കണം. വിനീതിനെ സഹായിക്കാന്‍ തനിക്കാവുമെന്നും ഗോയല്‍ വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റ്...അത്ര കടുപ്പമാവില്ല!! അവര്‍ കനിഞ്ഞു, പഴയ ടെസ്റ്റ് അവസാനിക്കുന്നു!!ഡ്രൈവിങ് ടെസ്റ്റ്...അത്ര കടുപ്പമാവില്ല!! അവര്‍ കനിഞ്ഞു, പഴയ ടെസ്റ്റ് അവസാനിക്കുന്നു!!

ബാംഗ്ലൂരിൽ ബൗളർമാരുടെ താണ്ഡവം.. കൊൽക്കത്തയെ വീണ്ടും തരിപ്പണമാക്കി മുംബൈ ഇന്ത്യൻസ് ഫൈനലിൽ, ഇനി പുനെ!!

2

വ്യാഴാഴ്ചയാണ് വിനീതിനെ ജോലിയില്‍ നിന്നു പുറത്താക്കിയതായി ഏജീസ് ഓഫീസ് അറിയിക്കുന്നത്. മതിയായ ഹാജര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് താരത്തെ പിരിച്ചുവിടുന്നതെന്നും ഏജീസ് ഓഫീസ് വ്യക്തമാക്കിയിരുന്നു. 2012ലാണ് സ്‌പോര്‍ട് ക്വാട്ടയില്‍ വിനീത് ഏജീസ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. 2014ല്‍ പ്രൊബേഷന്‍ അവസാനിക്കേണ്ടതായിരുന്നു. ഹാജര്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി ഇതു രണ്ടു വര്‍ഷം കൂടി നീട്ടി. 2016ല്‍ ഇത് അവസാനിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിലേറെ പ്രൊബേഷന്‍ നീട്ടാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിനീതിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്.

English summary
Centre gives support to kerala footballer ck vineeth who is expelled from job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X