Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയ്ക്ക് ഭീകരാക്രമണ ഭീഷണി? സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശബരിമലയില്‍ തീവ്രവാദ ആക്രമണമുണ്ടായേക്കാമെന്നും സുരക്ഷ ശക്തമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

ദില്ലി: ശബരി മലയ്ക്ക് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ശബരിമലക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഭീകരാക്രമണത്തിനുള്‍പ്പെടെ സാധ്യതയുണ്ടെന്നും മണ്ഡല മകരവിളക്കു കാലത്ത് അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി കേന്ദ്രം കേരളത്തിന് കത്തയച്ചതായാണ് വിവരം. ശബരിമലയിലെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് കത്ത് ലഭിച്ചത്.

sabarimala-temple

മെറ്റല്‍ ഡിറ്റക്ടറിന് കണ്ടെത്താനാവാത്ത രീതികള്‍ തീവ്രവാദികളില്‍ ഉപയോഗിക്കും. പഴുതടച്ചുള്ള സുരക്ഷ ശബരിമലയ്ക്കുണ്ടാകണം. ശബരിമല ക്ഷേത്ര പരിസരവും പുറത്തും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കണമെന്നും ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മേഖലയുടെ രൂപരേഖ വിവിധ ഭീകരസംഘടനകളുടെ കൈവശം ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. കേരളത്തില്‍ നിന്നകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ശബരിമലയില്‍ എത്തുന്നത്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കി മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+