കസ്തൂരി രംഗനില്‍ ഓഫീസ് മെമ്മോറാണ്ടം മാത്രം
ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ തിരിച്ചറിയുന്നുവെന്ന് കേന്ദ്രം. കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി.
കരട് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. വിജ്ഞാപനം തയ്യാറാണെങ്കിലും നിയമവകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷമേ പുറത്തിറക്കാനാവൂ. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മാര്‍ച്ച് നാലിന് രാത്രിയോടെ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്.

കേരള നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നു എന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. പരിസ്ഥിതി ലോല മേഖലകളെ വനം, ജനവാസ മേഖല, കൃഷി ഭൂമി എന്നിങ്ങനെ തരം തിരിക്കണം എന്നും നിലവിലുള്ള അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണം എന്നും ആയിരുന്നു കേരളത്തിന്റെ ആവശ്യം.
എന്നാല്‍ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നാണ് പ്രതിപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങിയാല്‍ പിന്നെ കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് കരട് വിജ്ഞാപനം പുറത്തിറക്കാനാവില്ല.
അങ്ങനെയെങ്കില്‍ നിലവിലുള്ള സ്ഥിതി തന്നെ തുടരും. അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.
കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചുകഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. രണ്ട് ദിവത്തിനുള്ളില്‍ കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications