കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരി രംഗനില്‍ ഓഫീസ് മെമ്മോറാണ്ടം മാത്രം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ തിരിച്ചറിയുന്നുവെന്ന് കേന്ദ്രം. കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി.

കരട് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. വിജ്ഞാപനം തയ്യാറാണെങ്കിലും നിയമവകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷമേ പുറത്തിറക്കാനാവൂ. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മാര്‍ച്ച് നാലിന് രാത്രിയോടെ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്.

Westren Ghats

കേരള നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നു എന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. പരിസ്ഥിതി ലോല മേഖലകളെ വനം, ജനവാസ മേഖല, കൃഷി ഭൂമി എന്നിങ്ങനെ തരം തിരിക്കണം എന്നും നിലവിലുള്ള അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണം എന്നും ആയിരുന്നു കേരളത്തിന്റെ ആവശ്യം.

എന്നാല്‍ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നാണ് പ്രതിപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങിയാല്‍ പിന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കരട് വിജ്ഞാപനം പുറത്തിറക്കാനാവില്ല.

അങ്ങനെയെങ്കില്‍ നിലവിലുള്ള സ്ഥിതി തന്നെ തുടരും. അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചുകഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. രണ്ട് ദിവത്തിനുള്ളില്‍ കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
Centre issued office memorandum on Kasturirangan Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X