കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ നീക്കം തള്ളി കേന്ദ്രം

  • By News Desk
Google Oneindia Malayalam News

ദില്ലി: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധ നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് വലിയ വാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. പിന്നാലെ കൊവിഡ് പരിശോധനക്ക് സൗകര്യമില്ലാത്ത രൗജ്യങ്ങളിലെ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന അപ്രായോഗികമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രം.

pinarayi

Recommended Video

cmsvideo
പ്രവാസികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ് | Oneindia Malayalam

ട്രൂനാറ്റ് ആപ്പ് പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറിയെ വിദേശ കാര്യ മന്ത്രാലയം ആണ് അറിയിച്ചത്. സൗദിയില്‍ ട്രൂനാറ്റ് പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലത്തിന്റെ അനുമതി നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന് അവിടുത്തെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ആന്റി ബോഡി കിറ്റുകളെ പോലെ വേഗത്തില്‍ പരിശോധനവന ഫലം ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമാണ് ട്രൂനാറ്റ് പരിശോധന. ആന്റി ബോഡി കിറ്റുകളേക്കാള്‍ കൃത്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് നല്‍കുന്നു. ആര്‍ടി പിസിആര്‍ പരിശോധന, റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധന എന്നിവ കൂടാതെ സംസ്ഥാനത്ത് നടത്തി വരുന്ന പരിശോധനയാണ് ട്രൂനാറ്റ് പരിശോധന. ഇതില്‍ ഏറ്റവും കൃത്യതയുള്ളത് ട്രൂനാറ്റ് പരിശോധനക്കാണ്.

ട്രൂനാറ്റ് ടെസ്റ്റിന് ആന്റി ബോഡി ടെസ്റ്റിനേക്കാള്‍ കൃത്യതയുണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. രണ്ട് മണിക്കൂറിനകെ ഫലം അറിയാം. ഒപ്പം ഒരു സമയം രണ്ട് പരിശോധനകള്‍ നടത്താനും സാധിക്കും. ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ ഫലം അറിയാന്‍ തുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും എടുക്കും.

എന്നാല്‍ എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നുണ്ടെങ്കിലും നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.ഒരു വിമാനത്തിലെ ഒരാള്‍ക്ക് കൊവിഡ് ഉണ്ടെങ്കില്‍ പോലും അത് മറ്റുളളവരെ കൂടി ബാധിക്കുമെന്നത് കൊവിഡ് വ്യാപനത്തിന് കാരണമാവും എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു.
ഒരു വിമാനത്തില്‍ കോവിഡ് രോഗിയുണ്ടെങ്കില്‍ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തലും ശരിയല്ല. അങ്ങനെയാണെങ്കില്‍ വിദേശത്തുനിന്നു വിമാനത്തില്‍ വന്ന 84,195 പേരും ഇപ്പോള്‍ രോഗികളാകുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്; രാജ്യമെങ്ങും പ്രതിഷേധം ആളുന്നു'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്; രാജ്യമെങ്ങും പ്രതിഷേധം ആളുന്നു

മുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്? പ്രതികരിച്ച് കുഞ്ഞാലികുട്ടിമുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്? പ്രതികരിച്ച് കുഞ്ഞാലികുട്ടി

English summary
Centre Reject Kerala move On Truenat Test Said Its Not Practical For Expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X