കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ അമ്പത് ശതമാനത്തിലേറെ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ 88 ലക്ഷം മാത്രം

Google Oneindia Malayalam News

ദില്ലി: 2011 ലെ ജാതി സെന്‍സസിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടു. കേരളത്തില്‍ ആകെ ജനസംഖ്യ 3,34,06,061 ആണ്. ഇതില്‍ 1,60,27,412 പേര്‍ പുരുഷന്‍മാരാണ്. 1,73,78,649 പേര്‍ സ്ത്രീകളും

ജാതി തിരിച്ചുള്ള സെന്‍സസ് പ്രകാരം എത്ര ഹിന്ദുക്കളുണ്ട്, മുസ്ലീങ്ങളുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ലഭിയ്ക്കുന്നു. കേരളത്തില്‍ അമ്പത് ശതമാനത്തിലധികവും ഹിന്ദുക്കളാണുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ

ദേശീയ ജനസംഖ്യ

ദേശീയ ജനസംഖ്യ

ഇന്ത്യയുടെ ദേശീയ ജനസംഖ്യ 121.08 കോടിയാണ്. അതില്‍ ഹിന്ദുക്കളെത്രെ, മുസ്ലീങ്ങളെത്ര?

ഹിന്ദുക്കള്‍ 96 കോടി

ഹിന്ദുക്കള്‍ 96 കോടി

121.08 കോടി ജനങ്ങളില്‍ 96.63 കോടിയും ഹിന്ദുക്കളാണ്. ജനസംഖ്യയുടെ 79.8 ശതമാനം.

മുസ്ലീങ്ങള്‍?

മുസ്ലീങ്ങള്‍?

ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം മുസ്ലീങ്ങള്‍ക്കാണ്. 17.22 കോടി. ജനസംഖ്യയുടെ 14.2 ശതമാനം.

ക്രിസ്ത്യാനികള്‍

ക്രിസ്ത്യാനികള്‍

ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികളുളളത്. ആകെ 2.78 കോടി

മറ്റുള്ളവര്‍

മറ്റുള്ളവര്‍

സിഖ്, ബിദ്ധമതം, ജൈനമതം, മതമില്ലാത്തവര്‍ എല്ലാം ചേര്‍ന്നാണ് ബാക്കിയുള്ള ജനസംഖ്യ

കേരളത്തില്‍ ഹിന്ദുക്കള്‍

കേരളത്തില്‍ ഹിന്ദുക്കള്‍

കേരളത്തിലും ഹിന്ദുക്കളാണ് കൂടുതല്‍. അമ്പത് ശതമാനത്തിലധികം വരും ഇത്. 1,82,82,492 പേര്‍ ഹിന്ദുക്കളാണ്. 88,03,455 പുരുഷന്‍മാരും, 94,79,037 സ്ത്രീകളും.

മുസ്ലീങ്ങള്‍ എത്ര

മുസ്ലീങ്ങള്‍ എത്ര

കേരള ജനസംഖ്യയില്‍ 88,73,472 പേര്‍ മുസ്ലീങ്ങളാണ്. 41,76,255 പുരുഷന്‍മാരും, 46,97,217 സ്ത്രീകളും.

ക്രിസ്ത്യാനികള്‍

ക്രിസ്ത്യാനികള്‍

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യന്‍ മസതവിശ്വാസികളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. 61,41,269 പേര്‍.

സിഖുകാരും ബുദ്ധമതക്കാരും

സിഖുകാരും ബുദ്ധമതക്കാരും

കേരളത്തില്‍ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ അല്ലാത്ത ആളുകളുണ്ടോ എന്ന് സംശയിക്കുന്നുണ്ടാകും. എന്നാല്‍ കേരളത്തിലും ഉണ്ട് സിഖ് മതവിശ്വാസികളും ബുദ്ധമതവിശ്വാസികളും ജൈനമത വിശ്വാസികളും എല്ലാം.

മുസ്ലീങ്ങള്‍ കൂടുതല്‍ എവിടെ

മുസ്ലീങ്ങള്‍ കൂടുതല്‍ എവിടെ

കേരളത്തില്‍ ഏത് ജില്ലയിലാണ് മുസ്ലീം മതവിശ്വാസികള്‍ അധികമുള്ളത്- മലപ്പുറം തന്നെ. 28,88,849 പേര്‍. ഏറ്റവും കുറവ് മുസ്ലീങ്ങളുള്ള ജില്ല പത്തനംതിട്ടയാണ്. അരലക്ഷത്തില്‍ പരം മുസ്ലീങ്ങള്‍ മാത്രം.

ഹിന്ദുക്കളോ

ഹിന്ദുക്കളോ

തിരുവനന്തപുരം ജില്ലയിലാണ് ഹിന്ദുജനസംഖ്യ കൂടുതലുള്ളത്. 21,94,057 പേര്‍. ഇവിടെ മുസ്ലീം ജനസംഖ്യ അഞ്ച് ലക്ഷത്തില്‍ താഴെയാണ്.

English summary
Centre releases Census data on religion. The Hindu population stands at 96.63 crore or 79.8% of the total population of 121 crore Indians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X