കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര പദ്ധതി കേരളത്തില്‍ ഗുണം ചെയ്യും... അഭിനന്ദിച്ച് പിണറായി, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി!!

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് കേരളത്തിലും ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം മികച്ച രീതിയില്‍ പാക്കേജ് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. അതേസമയം സംസ്ഥാനത്ത് ഇന്ന് 19 കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്ന് പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊറോണ ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

1

തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ 43 ഇടത്ത് തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോര്‍പ്പറേഷനുകളില്‍ ഒമ്പതിടത്തായി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണ വിതരം ആരംഭിക്കും. പ്രാദേശിക സന്നദ്ധ സേവകരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമം. അതേസമയം 815 പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 16785 സന്നദ്ധ സേവകര്‍ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്. 1,20003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇന്ന് 136 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഇല്ലാതെ വാടക കൊടുത്ത് കഴിയുന്നവര്‍ക്ക് ഭക്ഷ്യധാന്യം എത്തിക്കാന്‍ സംവിധാനമൊരുക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കെല്ലാം കാര്‍ഡ് നല്‍കുന്ന സംവിധാനം നേരത്തെ തുടങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷന്‍ കാര്‍ഡ് ഇപ്പോഴും ചിലര്‍ക്കില്ല. ഇവര്‍ക്ക് കൂടി റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യം നല്‍കാനാണ് ശ്രമം. ഇവരുടെ ആധാര്‍ നമ്പര്‍ നോക്കിയ ശേഷം മറ്റ് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സാധനങ്ങള്‍ സൗജന്യമായി നല്‍കും. നമ്മുടെ സംസ്ഥാനനത്ത് ദുരന്തങ്ങളില്‍ ഇടപെട്ട് സഹായിക്കാന്‍ സംസ്ഥാനത്താകെ വളണ്ടിയര്‍മാര്‍ വേണം. അതിനായി പ്രത്യേക ഡയറക്ടറേറ്റ് വേണം. പ്രവര്‍ത്തനം പൂര്‍ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതല്‍ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേര്‍ ഉള്‍പ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തില്‍ രംഗത്തിറങ്ങണം. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളില്‍ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
centre's financial package good for kerala says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X