• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഷോപ്പിങ് മാളുകൾ കുരുതിക്കളമാകുന്നുവോ.....!!! ഗുരുതര സുരക്ഷ വീഴ്ചയുമായി കേരളത്തിലെ മാളുകൾ!!

  • By Ankitha

കൊച്ചി: ഷോപ്പിങ് മാളുകൾ കൊലയാളികളാകുന്നു.കൊച്ചിയിലെ ഒബറോൺ മാളിനു പിന്നാലെ കൊച്ചി നഗരത്തിലെ മറ്റെരു ഷോപ്പിങ് മാളായ സെൻട്രൽ സ്ക്വയറിലും മതിയായ സുരക്ഷ സൗകര്യങ്ങളില്ലെന്നു റിപ്പോർട്ട്.കേരളത്തിലെ പല ഷോപ്പിങ് മാളുകളും വേണ്ടവിധത്തിലുള്ള സുരക്ഷ സൗകര്യങ്ങളില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊച്ചി നഗരത്തിൽ പ്രവര്‍ത്തിക്കുന്ന സെൻട്രൽ സ്‌ക്വയർ മാളിന്റെ പ്രവർത്തനം തടഞ്ഞു കൊണ്ട് കളക്ടറുടെ ഉത്തരവ്.

അഗ്നി സുരക്ഷാ വകുപ്പിന്റെ NOC ഇല്ലാതെയാണ് മാൾ പ്രവർത്തിക്കുന്നതെന്നും മറ്റ് ഉത്തരവുകൾ ഉണ്ടാകുന്നത് വരെ പ്രവർത്തനം നിർത്തി വയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും കൊച്ചി കോര്‍പറേഷൻ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ കലക്ടർ പറയുന്നു. ഉത്തരവിനെ തുടർന്ന് മാളിനകത്തെ മൾട്ടി പ്ലെക്‌സും ഭക്ഷണം ശാലയും ഉൾപെടെ ഉള്ളവയുടെ പ്രവർത്തനം ഇന്ന് മുതൽ തടയും. ദുരന്തം നിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്. ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ഡിവിഷണൽ ഓഫീസർ, കൊച്ചി കോർപ്പറേഷൻ എന്നിവരിൽ നിന്നും റിപ്പോർട്ട് നേടിയ ശേഷമാണ് ദുരന്ത നിവാരണ നിയമ പ്രകാരം കളക്ടർ നടപടി സ്വീകരിച്ചത്.

 മാളുകൾ കൊലയാളികളാകുന്നു

മാളുകൾ കൊലയാളികളാകുന്നു

കേരളത്തിലെ പല മാളുകളിലും ജനങ്ങൾക്ക് വേണ്ടവിധത്തിലുള്ള സുരക്ഷ സൗകര്യങ്ങൽ ഒരുക്കുന്നില്ല. ഇന്നും പല മാളുകളും സുരക്ഷഭീക്ഷണിയിലാണ്. നിരവധി പേരാണ് മാളുകളുടെ ഇത്തരം പ്രവർത്തികൾ കൊണ്ട് അപകടങ്ങൾക്ക് ഇരയാകുന്നത്

 ഒബറോണ്‍ മാള്‍

ഒബറോണ്‍ മാള്‍

ഏറ്റവും പുതിയതായി മാളുകളിലെ അപകടം റിപ്പോർട്ട് ചെയ്തത് ഒബറോണിലുണ്ടായ തീപിടുത്തമാണ്. മതിയായ സുരക്ഷ സംവിധാനത്തിന്റെ ആഭാവമാണ് മാളിൽ തീപിടിക്കാൻ കാരണമായത് ഫുട് കോർട്ട് പ്രവർത്തിക്കുന്ന നാലാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്.തുടക്കത്തിലെ തന്നെ തീ നിയന്ത്രണ വിധേയമാക്കാനുള്ള സംവിധാനമില്ലാതെ പോയതാണ് അപകടത്തിന്റെ കാഠിന്യം കൂടാൻ ഒരു കാരണമായത്. രാലിലെ ആയതിനാൽ വൻ ദുരന്തമൊഴിവായി

അടച്ചു പൂട്ടി ഒബറോൺ

അടച്ചു പൂട്ടി ഒബറോൺ

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ കൊച്ചിയില്‍ലെ ഒബറോണ്‍ മാള്‍ കോര്‍പറേഷന്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു.അഗ്‌നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മാള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോര്‍പറേഷന്‍ മാള്‍ അധികൃതര്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിത്

ലുലു മാൾ

ലുലു മാൾ

2014 ൽ എസ്കലേറ്ററിൽ കയറുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നു 1 വയസുകാരി നിലത്തു വീണു മരിച്ചിരുന്നു.മാളിലെ രണ്ടാം നിലയിൽ നിന്നു താഴേക്ക് വരുമ്പോഴാണ് സംഭവം.

പ്രഥമ ശിശ്രൂഷ

പ്രഥമ ശിശ്രൂഷ

ലുലുവിലെ എസ്കലേറ്ററിൽ നിന്നു വീണ കൂട്ടിയ്ക്ക പ്രഥമിക ശിശ്രൂഷ നൽകാൻ മാൾ അധികൃതര്‍ക്ക് കഴിഞ്ഞില്ല.കൂടാതെ എസ്കലേറ്ററുകളില്‍ നിന്നും വീണ് അപകടമുണ്ടാകുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ സ്വീകരിക്കാത്തതും മറ്റൊരു സുരക്ഷ പിഴവാണ്.

ഒട്ടനവധി പേര്‍ സന്ദര്‍ശിക്കുന്ന ലുലു പോലൊരു മാളില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. എല്ലാ വിധത്തിലുമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി മാത്രമേ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാവൂവെന്ന നിയമമുള്ളപ്പോഴാണിത്

ശോഭ സിറ്റി

ശോഭ സിറ്റി

തൃശൂർ ശോഭ സിറ്റിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഡോക്ടർ മരിച്ചിരുന്നു. ഇദ്ദേഹത്തെ സമയത്ത് ആശുപത്രിയിലെത്തിക്കാൻ മാളിൽ ആംബുലൻസ് ഇല്ലായിരുന്നു. ഇതാണ് ഡോക്ടറിന്റെ മരണകാരണം.

ആംബുലൻസ്

ആംബുലൻസ്

കോടികളുടെ രൂപ മുടക്കി മാൾ പണിഞ്ഞിട്ടും സന്ദർശകരുടെ സുരക്ഷക്കായി ഒന്നു തന്നെ ഒരുക്കുന്നില്ല. കൂടാതെ ഡോക്ടറിനു അന്ന് പ്രഥമശിശ്രൂഷ നൽകാൻ പോലും മാൾ അധികൃതർ പരാജയപ്പെട്ടിരുന്നു.

സുരഷ സംവിധാനം

സുരഷ സംവിധാനം

മാളുകളിലെ അപകടങ്ങളിൽപ്പെട്ട് ആളുകളുടെ ജീവൻ നഷ്ടമാകാനുള്ള പ്രധാന കാരണം സുരക്ഷ വീഴ്ചയാണ്. പല മാളുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ മാൾ അധിതകൃതർക്ക് കഴിയുന്നില്ല. എല്ലാ വിധത്തിലുമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാവൂവെന്ന നിയമമുള്ളപ്പോഴാണ് മതിയായ സുരക്ഷ സംവിധാനവും പ്രാഥമിക ശുശ്രൂഷയും ആംബുലന്‍സ് സംവിധാനവും ഇല്ലാത്തത്.

English summary
kochi central square mall closed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more