തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് സ്ഥിരീകരിച്ചു
കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് എലത്തൂരില്‍ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്.
കേരളത്തില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന അസുഖമാണിത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന രോഗമാണ്. അസുഖം ബാധിച്ച മൂന്നു പേരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊതുക് പരത്തുന്ന രോഗമായതിനാല്‍ സമീപവാസികളിലെ രക്ത സാമ്പിളുകള്‍ പരിശോധിച്ചു വരികയാണ്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്ഥലത്ത് എടുക്കുന്നുണ്ട്.












Click it and Unblock the Notifications