കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഇടി കോളേജിലെ ചെകുത്താല്‍ ലോറി പോലീസ് പിടിച്ചു, മുഖ്യപ്രതിയും അറസ്റ്റില്‍

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: സി ഇ ടി കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാങ്ങാട് ബാലകൃഷ്ണന്റെ മകന്‍ ബൈജുവാണ് അറസ്റ്റിലായത്. സി ഇ ടിയില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ബൈജു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഓണാഘോഷത്തിനിടെ ബൈജു ഓടിച്ചിരുന്ന കെ ബി എഫ് 7268 നമ്പര്‍ ജീപ്പ് ഇടിച്ചാണ് മലപ്പുറം വഴിക്കടവ് സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയുമായ തെസ്‌നി ബഷീര്‍ മരിച്ചത്. സംഭവത്തിന് പിന്നാലെ ബൈജു ഒളിവില്‍ പോയിരുന്നു. ബൈജുവിന്റെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു പോലീസില്‍ കീഴടങ്ങിയത്.

cet-accident

വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണമായ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത ചെകുത്താന്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആറ്റിപ്ര ഭാഗത്ത് നിന്നനും ശ്രീകാര്യം പൊലീസാണ് ലോറി കസ്റ്റഡിയിലെടുത്തത്. ഓണാഘോഷത്തിനായി വിദ്യാര്‍ഥികള്‍ വാടകക്കെടുത്തയായിരുന്നു ഈ ലോറി. നിറയെ ആള്‍ക്കാരെ കയറ്റിയാണ് ഈ ലോറി കാമ്പസില്‍ ഓടിച്ചത്.

<strong>തെസ്‌നിയുടെ മരണത്തിന് കാരണമായ ആ കാലന്‍ ജീപ്പിന്റെ കഥ...</strong>തെസ്‌നിയുടെ മരണത്തിന് കാരണമായ ആ കാലന്‍ ജീപ്പിന്റെ കഥ...

തെസ്‌നിയെ ഇടിച്ച കെ ബി എഫ് 7268 നമ്പര്‍ ജീപ്പും ആഘോഷത്തിന് കൂടെയുണ്ടായിരുന്ന കെ സി ടി 2217 നമ്പര്‍ ജീപ്പും പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് ഈ ജീപ്പ് പിടിച്ചെടുത്തത്. കെ ബി എഫ് 7268 നമ്പര്‍ ജീപ്പ് തൃപ്പാദപുരത്തിനു സമീപത്ത് ഒളിപ്പിച്ച നിലയിലാണ് പോലീസിന് കിട്ടിയത്.

English summary
CET student accident death: Police arrested main accused Baiju.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X