സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പിജെ ജോസഫ്, പ്രതികരിച്ച് ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസിനെ തെരഞ്ഞെടുക്കുമെന്ന് പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുടെ നേതൃസമ്മേളനത്തിന് ശേഷമാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ചെയര്മാന് സ്ഥാനം സംബന്ധിച്ച കേസ് കോടതിയിലായതിനാല്‍ അതിന്റെ വിധി വന്ന ശേഷം പ്രഖ്യാപനം നടത്തുമെന്നും ജോസഫ് വ്യക്തമാക്കി.

നേതൃ സമിതിയില്‍ ആകെയുള്ള 29 അംഗങ്ങളില്‍ പതിനഞ്ചിലേറെ പേര് യോഗത്തില്‍ പങ്കെടുത്തു. പിജെ ജോസഫിനു പുറമേ എംഎല്‍എമാരായ സിഎഫ്.തോമസ്, മോന്‍സ് ജോസഫ്, മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തേ മാണി വിഭാഗത്തിനൊപ്പം ഉറച്ചു നിന്ന നേതാക്കളായിരുന്നു ഇവര്‍.
കേരള കോണ്‍ഗ്രസ് (എം) ന്റെ ഔദ്യോഗിക യോഗമാണ് ഇന്ന് ചേര്‍ന്നത്. മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തിരഞ്ഞെടുത്ത് യോഗം വിളിച്ചവര്‍ ഭരണഘടനാപരമായി അധികാരം ഇല്ലാത്തയാളാണ്.പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയവര്‍ തെറ്റ് തിരുത്തി തിരിച്ചുവന്നാല്‍ ഒന്നിച്ച് പോകാം. പാലായില്‍ യുഡിഎഫ് നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും തങ്ങള്‍ പിന്തുണയ്ക്കും. അതേസമയം യഥാര്‍ത്ഥ പാര്ട്ടിയേതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുമാനിക്കട്ടേയെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ചെയര്മാന് പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. എന്നാല്‍ നടപടിക്കെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുക്കുകയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications