കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പിജെ ജോസഫ്, പ്രതികരിച്ച് ജോസ് കെ മാണി

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസിനെ തെരഞ്ഞെടുക്കുമെന്ന് പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുടെ നേതൃസമ്മേളനത്തിന് ശേഷമാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച കേസ് കോടതിയിലായതിനാല്‍ അതിന്‍റെ വിധി വന്ന ശേഷം പ്രഖ്യാപനം നടത്തുമെന്നും ജോസഫ് വ്യക്തമാക്കി.

josemani4

നേതൃ സമിതിയില്‍ ആകെയുള്ള 29 അംഗങ്ങളില്‍ പതിനഞ്ചിലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തു. പിജെ ജോസഫിനു പുറമേ എംഎല്‍എമാരായ സിഎഫ്.തോമസ്, മോന്‍സ് ജോസഫ്, മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തേ മാണി വിഭാഗത്തിനൊപ്പം ഉറച്ചു നിന്ന നേതാക്കളായിരുന്നു ഇവര്‍.

കേരള കോണ്‍ഗ്രസ് (എം) ന്‍റെ ഔദ്യോഗിക യോഗമാണ് ഇന്ന് ചേര്‍ന്നത്. മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തിരഞ്ഞെടുത്ത് യോഗം വിളിച്ചവര്‍ ഭരണഘടനാപരമായി അധികാരം ഇല്ലാത്തയാളാണ്.പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയവര്‍ തെറ്റ് തിരുത്തി തിരിച്ചുവന്നാല്‍ ഒന്നിച്ച് പോകാം. പാലായില്‍ യുഡിഎഫ് നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും തങ്ങള്‍ പിന്തുണയ്ക്കും. അതേസമയം യഥാര്‍ത്ഥ പാര്‍ട്ടിയേതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുമാനിക്കട്ടേയെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. എന്നാല്‍ നടപടിക്കെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുക്കുകയായിരുന്നു.

English summary
CF Thomas new kerala congress chairman says PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X