കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് തടഞ്ഞത് വിശ്വസ്തനായ സിഎഫ്... അല്ലെങ്കിൽ മാണി മുഖ്യമന്ത്രിക്കസേരയിൽ... അതും ഇടത് സർക്കാരിൽ

Google Oneindia Malayalam News

കോട്ടയം: എക്കാലവും കെഎം മാണിയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകനായിരുന്നു സിഎഫ് തോമസ്. പാലാ മാണിയ്ക്ക് എങ്ങനെയാണോ, അതുപോലെ ആയിരുന്നു ചങ്ങനാശ്ശേരി സിഎഫ് തോമസിനും. നാല്‍പത് വര്‍ഷം തുടര്‍ച്ചയായി ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചതും സിഎഫ് തോമസ് തന്നെ.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചുമുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു

കെഎം മാണിയെ കോണ്‍ഗ്രസ്സുമായും യുഡിഎഫുമായും ചേര്‍ത്ത് നിര്‍ത്തിയതും ഈ പഴയ കോണ്‍ഗ്രസ്സുകാരന്‍ തന്നെ ആയിരുന്നു. കെഎം മാണി ഒരുഘട്ടത്തില്‍ ഇടതുപക്ഷത്തോടൊപ്പം പോകുമെന്ന നിലവന്നിരുന്നു. മുഖ്യമന്ത്രിക്കസേര പോലും മാണിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് കഥകള്‍. എന്തായാലും അന്ന് മാണിയെ പിടിച്ചുനിര്‍ത്തിയത് സിഎഫ് തോമസ് ആയിരുന്നത്രെ. വിശദാംശങ്ങള്‍...

കേരള കോണ്‍ഗ്രസ്സിലെ കോണ്‍ഗ്രസ്സുകാരന്‍

കേരള കോണ്‍ഗ്രസ്സിലെ കോണ്‍ഗ്രസ്സുകാരന്‍

1964 ല്‍ കേരള കോണ്‍ഗ്രസ്സില്‍ ചേരും മുമ്പ് ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു സിഎഫ് തോമസ്. കേരള കോണ്‍ഗ്രസ്സിലെ കോണ്‍ഗ്രസ്സുകാരന്‍ എന്ന് ഏവരും അടക്കം പറഞ്ഞിരുന്ന നേതാവ്. കെഎം മാണിയ്ക്ക് പിറകേ, സിഎഫ് തോമസിന്റെ മരണവും കേരളത്തിലെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്.

മാണി മുഖ്യമന്ത്രിയായാല്‍

മാണി മുഖ്യമന്ത്രിയായാല്‍

കെഎം മാണി മുഖ്യമന്ത്രിക്കസേര ആഗ്രഹിച്ചിരുന്നു എന്നൊരു കഥയുണ്ട്. യുഡിഎഫ് സംവിധാനത്തില്‍ മുഖ്യമന്ത്രിസ്ഥാനം ഏറെക്കുറേ അപ്രാപ്യമായിരുന്നു. എന്നാല്‍ 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ആ ഘട്ടത്തില്‍ കെഎം മാണിക്ക് മുന്നില്‍ ചില സാധ്യതകള്‍ തെളിഞ്ഞുവന്നിരുന്നു.

ഇടതിന്റെ വാഗ്ദാനം?

ഇടതിന്റെ വാഗ്ദാനം?

കെഎം മാണി, യുഡിഎഫ് വിട്ട് വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാം എന്നൊരു വാഗ്ദാനം ഇടുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു എന്നൊക്കെയാണ് കഥകള്‍. എന്തായാലും ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാല്‍ ആയിടയ്ക്ക് മാണിയും ഇടതുമുന്നണിയും തമ്മില്‍ അടുക്കുന്നതിന്റെ ചില സൂചനകള്‍ പ്രകടമായിരുന്നു.

പിടിച്ചുനിര്‍ത്തിയ സിഎഫ്

പിടിച്ചുനിര്‍ത്തിയ സിഎഫ്

എന്നാല്‍ അത്തരമൊരു നീക്കം തടഞ്ഞത് സിഎഫ് തോമസ് ആയിരുന്നു എന്നാണ് പറയുന്നത്. മാണിയെ യുഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചത് സിഎഫ് തോമസിന്റെ സ്വാധീനം ആയിരുന്നത്രെ. സിഎഫ് തോമസ് ഇടപെട്ടില്ലായിരുന്നെങ്കില്‍ കെഎം മാണി എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു എന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവും പറയുന്നുണ്ട്.

പാര്‍ട്ടി ചെയര്‍മാന്‍

പാര്‍ട്ടി ചെയര്‍മാന്‍

കേരള കോണ്‍ഗ്രസ്സുകള്‍ എല്ലാം ലയിക്കുന്നതിന് മുമ്പുള്ള സമയം. കെഎം മാണി പാര്‍ട്ടി ലീഡര്‍ പദവിയില്‍ ആണ്. അപ്പോള്‍ സിഎഫ് തോമസ് ആയിരുന്നു പാര്‍ട്ടി ചെയര്‍മാന്‍. പിന്നീട് കേരള കോണ്‍ഗ്രസ്സുകള്‍ എല്ലാം കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോള്‍ സിഎഫ് തോമസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി.

മാണിയ്ക്ക് ശേഷം മകനെ വിട്ടു

മാണിയ്ക്ക് ശേഷം മകനെ വിട്ടു

കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പിലെത്തി. മാണിയുടെ മകന്‍ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന ഒരു ഗ്രൂപ്പും പിജെ ജോസഫ് നേതൃത്വം നല്‍കുന്ന മറ്റൊരു ഗ്രൂപ്പും. എന്തായാലും സിഎഫ് തോമസ് നിലകൊണ്ടത് പിജെ ജോസഫിനൊപ്പമായിരുന്നു.

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

English summary
CF Thomas stooed KM Mani from crossing hands with LDF. Otherwise Mani may sat on the Chief Minister's chair with LDF support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X