അയ്യപ്പഭക്തരുടെ സംശയങ്ങൾക്ക് സദാസമയം മറുപടി; ഫോൺ നമ്പറുണ്ടാക്കിയ പൊല്ലാപ്പ് മറികടക്കാൻ ശ്രീകുമാർ
കൊച്ചി: ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്ത കൊച്ചി സ്വദേശിക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും ദിനം പ്രതി വരുന്നത് ആയിരത്തോളം ഫോൺകോളുകൾ. വിളിക്കുന്നവരാകട്ടെ ദർശനപുണ്യം തേടി ശബരിമലയ്ക്ക് പുറപ്പെടാനിരിക്കുന്ന അയ്യപ്പഭക്തരും. ഈ അയ്യപ്പഭക്തരുടെ സംശയങ്ങൾക്ക് മറുപടി നൽകേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ബിസിനസുകാരൻ ശ്രീകുമാറിനുഉള്ളത്.

അതേസമയം, മൂന്ന് വർഷത്തോളമായി ശ്രീകുമാർ അയ്യപ്പഭക്തരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് മണ്ഡല-മകരവിളക്ക് കാലം അവസാനിപ്പിക്കുന്നത്. സർക്കാർ വെബ്സൈറ്റിൽ പൊലീസ് കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറിൽ ശ്രീകുമാറിൻ്റെ നമ്പർ നൽകിയിരിക്കുന്നതാണ് പ്രശ്നത്തിനാധാരം. തൻ്റെ നമ്പർ കൺട്രോൾറൂം സേവന വിഭാഗത്തിൽ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനും പരാതിയും നൽകിക്കഴിഞ്ഞു.
ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

www.sabarimala.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റിലാണ് ശ്രീകുമാറിന്റെ ഫോൺ നമ്പരുള്ളത്. 9847000100 എന്ന ശ്രീകുമാറിൻ്റെ നമ്പരാണ് സർക്കാർ വെബ്സൈറ്റിൽ പൊലീസ് കൺട്രോൾ റൂം വിഭാഗത്തിൽ നൽകിയിരിക്കുന്നത്. ഇദ്ദേഹം വെറും ബിസിനസ്സുകാരൻ മാത്രമാണ്. ശബരിമലയിൽ നേരത്തെ പോയിട്ടുണ്ടെന്നല്ലാതെ ശബരിമലയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനുമല്ല.

മണ്ഡല-മകരവിളക്ക് തീർഥാടന കാലഘട്ടത്തിലുൾപ്പെടെ ശബരിമല വിശേഷങ്ങൾ അയ്യപ്പഭക്തർ അന്വേഷിക്കുന്നത് ഈ നമ്പർ വഴിയാണ്. മറ്റു നമ്പറുകൾ ഉണ്ടെങ്കിലും ശ്രീകുമാറിൻ്റെ നമ്പറിലും നിർത്താതെ കോളുകൾ പ്രത്യക്ഷപ്പെടും. വിളിക്കുന്ന അയ്യപ്പ ഭക്തരോട് തനിക്ക് അറിയാവുന്ന രീതിയിൽ മാന്യമായി ഫോൺ കോൾ എടുത്തു കാര്യങ്ങൾ പറഞ്ഞു വിശദീകരിച്ചു കൊടുക്കും.

തനിക്കറിയാത്ത വിവരങ്ങൾ പത്രമാധ്യമങ്ങളിൽ നിന്നുമൊക്കെ ശേഖരിച്ച് ഭക്തർക്ക് നൽകുകയും ചെയ്യും. ഇതര സംസ്ഥാനങ്ങളായ ആന്ധ്ര, കർണാടക, തെലങ്കാന, തമിഴ്നാട് തുടങ്ങിയിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ പോലും ഈ നമ്പറിലേക്ക് സംശയ ദൂരീകരണത്തിനായി വിളിക്കാറുണ്ട്. പക്ഷേ ബിസിനസുകാരനായ ശ്രീകുമാറിന് നിലയ്ക്കാതെ ഫോൺകോളുകൾ വരുന്നത് തൻ്റെ സ്വകാര്യ ആവശ്യങ്ങൾക്ക് പോലും തടസ്സമുണ്ടാക്കുന്നുണ്ട്. ശബരിമലയിൽ മഴയുണ്ടോ? അപ്പത്തിനും അരവണയ്ക്കും വില കൂടിയോ? നെയ്യഭിഷേകം നടത്താൻ അനുമതിയുണ്ടോ? ദർശനത്തിനുള്ള ക്രമീകരണങ്ങൾ എങ്ങനെയാണ്? പമ്പ സ്നാനത്തിനു അനുമതി ഉണ്ടോ? എന്നിങ്ങനെ നിരവധി സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ശ്രീകുമാർ ദിനംപ്രതി മറുപടി നൽകേണ്ടി വരുന്നുണ്ട്.

ഇതര സംസ്ഥാനത്തുനിന്ന് വിളിക്കുന്ന അയ്യപ്പഭക്തർക്ക് അവരവരുടേതായ ഭാഷകളിൽ തന്നെ മറുപടി പറഞ്ഞു കൊടുക്കണം. ഇത്തരത്തിൽ പല തവണ വിളിച്ച് മറുപടിക്കായി ഇവർ കാത്തിരിക്കും. കോളുകൾ വരുന്നവരിൽ സാധാരണക്കാർ മുതൽ ജനപ്രതിനിധികളും മന്ത്രിമാരും വരെ ഉണ്ടാകും. കൊച്ചി തൃപ്പൂണിത്തുറയിലെ എസ്.ആർ.കെ ബിസിനസ് ഗ്രൂപ്പ് നടത്തുകയാണ് ശ്രീകുമാർ. എല്ലാ വർഷവും ശബരിമലയിൽ ദർശനത്തിനായി പോകാറുണ്ട്. വിവരങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിലൂടെ ശ്രീകുമാറും അപ്ഡേറ്റഡാണ്. പൊലീസും ദേവസ്വം ബോർഡും നൽകുന്ന അറിയിപ്പുകളും ഇദ്ദേഹം ഇതിനാൽ ശ്രദ്ധിച്ചു വരുന്നുണ്ട്.

സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയപ്പോൾ പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി ഇങ്ങനെ... മെയിൽ ഐ.ഡി.യിലേക്ക് പരാതി ഇ-മെയിൽ ചെയ്യാനായിരുന്നു നിർദേശം. പരാതി നൽകിയിട്ടും ഫോൺനമ്പർ ഇപ്പോഴും സൈറ്റിൽ തന്നെ കിടപ്പുണ്ട്. വെബ്സൈറ്റ് രൂപകല്പന ചെയ്തതും പരിപാലിക്കുന്നതും സംസ്ഥാന സർക്കാർ ഏജൻസിയായ സി-ഡിറ്റാണ്. അവർ വിചാരിച്ചാലേ പ്രശ്നം പരിഹരിക്കാനാകൂവെന്നാണ് ശ്രീകുമാറിന് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള മറുപടി.

ശ്രീകുമാറിൻ്റെ ഫോൺ നമ്പർ മുമ്പ് പൊലീസ് ഉദ്യോഗസ്ഥരിൽ ആരോ ഉപയോഗിച്ചിട്ടുള്ളതാകാനാണ് സാധ്യത. പിന്നീട് ഈ നമ്പർ റദ്ദാക്കിയിട്ടുണ്ടാകണം. റദ്ദാക്കുന്ന ഫോൺ നമ്പരുകൾ കുറേനാൾ കഴിഞ്ഞ് സേവനദാതാക്കൾ മറ്റാർക്കെങ്കിലും നൽകുന്ന രീതിയുണ്ട്. അങ്ങനെയായിരിക്കണം ഒരു പക്ഷേ, ശ്രീകുമാറിന് ഈ നമ്പർ ലഭിക്കുന്ന സ്ഥിതി ഉണ്ടായതെന്നാണ് നിഗമനം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications