കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടിപ്പാറ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് വാടക ആവശ്യപ്പെട്ട് സിഎച് സെന്റര്‍, അപേക്ഷ കലക്ടര്‍ക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തെ നടുക്കിയ കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ ഉള്‍പ്പടേ 14 പേരായിരുന്നു മരണപ്പെട്ടത്. നാടിനെ ഞെട്ടിച്ച ദുരന്തത്തില്‍പ്പെട്ടുപോയവരെ രക്ഷിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ദുരന്തസ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു.

കേന്ദ്രദുരന്തനിവാരണം സംഘം, ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും വിവിധ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും കട്ടിപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു.

പരിക്കേറ്റവരെ ദുരന്തസ്ഥലത്ത് നിന്ന് ആശുപത്രികളിലേക്ക് എത്തിക്കാന്‍ ധാരാളം ആംബുന്‍സുകള്‍ രംഗത്തെത്തിയിരുന്നു. ഇവരില്‍ സിഎച്ച് സെന്ററിന്റെ ഉള്‍പ്പയേടുള്ള ആംബുലന്‍സുകള്‍ വാടക ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്തയച്ച് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

കട്ടിപ്പാറ ദുരന്തം

കട്ടിപ്പാറ ദുരന്തം

കഴിഞ്ഞ മാസം പതിനാലം തിയ്യതി പുലര്‍ച്ചെ ആയിരുന്നു കട്ടിപ്പാറ കരിഞ്ചോല മലയില്‍ പ്രകൃതി സംഹാര താണ്ഡവമാടിയത്. മലയില്‍ നിന്ന് കുത്തിയൊലിച്ചു വന്ന മണ്ണിനും ജലത്തിനും പാറക്കൂട്ടങ്ങള്‍ക്കിടയില്‍പ്പെട്ട് നിമിശങ്ങള്‍ക്കുള്ളിലാണ് മൂന്ന് വീടുകളും ഒരു ഡസനിലധികം ആളുകളും ഒലിച്ചുപോയത്.

സൗജന്യ സര്‍വ്വീസ്

സൗജന്യ സര്‍വ്വീസ്

നിലവിളികള്‍ പോലും പുറത്ത് വരുന്നതിന് മുന്‍പേ പലരും മണ്ണിനടിയില്‍പ്പെട്ടു. തുടര്‍ന്ന് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനായിരുന്നു കട്ടിപ്പാറ സാക്ഷ്യം വഹിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നാട്ടുകാരും സന്നദ്ധ സംഘടനകളും സര്‍വസന്നാഹളുമായി രംഗത്ത് വന്നു. നിരവധി ആംബുലന്‍സുകള്‍ പ്രദേശത്ത് സൗജന്യ സര്‍വ്വീസ് നടത്തി.

സിഎച്ച് സെന്റര്‍

സിഎച്ച് സെന്റര്‍

കട്ടിപ്പാറയിലെ ദുരന്തസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വിവിധ സന്നദ്ധ സംഘടനകളില്‍ ഉള്‍പ്പെട്ടവയടക്കം ഇരുപതിലേറെ ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു. ഇവരുടെ സേവനം ഏറെ ആശ്വാസകരവും ആയിരുന്നു. എന്നാലിപ്പോള്‍ ലീഗിന്റെ സന്നദ്ധ സംഘടയായ സിഎച്ച് സെന്റര്‍ ഉള്‍പ്പടേയുള്ള സംഘടനകളുടെ അംബുലന്‍സുകള്‍ ദുരന്തസ്ഥലത്തെ ഓട്ടത്തിന് വാടക ആവശ്യപ്പെട്ട് കൊണ്ട് കലക്ടര്‍ക്ക് കത്തയച്ചിരിക്കുകയാണ് ഇപ്പോള്‍.

സ്വീകരണം

സ്വീകരണം

ദുരന്തസ്ഥലത്ത് സൗജന്യ സേവനം നടത്തിയതിന് ആംബുലന്‍സ് ഡ്രൈവര്‍മാരുള്‍പ്പടേയുള്ളവര്‍ക്ക് പൗരാവലിയും സര്‍ക്കാറും സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് സിഎച്ച് സെന്ററിന്റേത് അടക്കമുള്ള 10 ആംബുലന്‍സുകള്‍ വാടക ആവശ്യപ്പെട്ട്‌കൊണ്ട് കലക്ടര്‍ക്ക് കത്തയച്ചത്.

പത്ത് ആംബുലന്‍സുകള്‍

പത്ത് ആംബുലന്‍സുകള്‍

ഇരുപതിലേറെ ആംബുലന്‍സുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പത്ത് ആംബുലന്‍സുകള്‍ മാത്രമാണ് പ്രതിഫലം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്. എയ്ഞ്ചല്‍സ് മുഖാന്തിരം ആണ് ഇവര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്.

വിമര്‍ശനം

വിമര്‍ശനം

മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ സഹായങ്ങള്‍ എത്തിക്കുന്ന സിഎച്ച് സെന്റര്‍ ലീഗിന്റെ സന്നദ്ധ സംഘടനയാണ്. സന്നദ്ധ സേവനത്തിനായി പണം കണ്ടെത്തുന്നതിനായി പള്ളികളില്‍ നിന്നുള്‍പ്പടെ ഇവര്‍ പിരിവ് നടത്താറുണ്ട്. എന്നിട്ടും സമാനതകളില്ലാത്ത ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വാടക ആവശ്യപ്പെട്ടതിനിതിരെ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടേ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

കള്ളക്കണക്ക്

കള്ളക്കണക്ക്

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ട വാടകയിലും കള്ളത്തരങ്ങള്‍ കാട്ടി എന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. ദുരന്ത സ്ഥലത്ത് നിന്നും പരിക്കേറ്റ രണ്ടു പേരെ മാത്രമേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയിട്ടുള്ളൂ.. മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് അടക്കം സമീപത്ത് തന്നെയാണ് നടത്തിയത്, മൃതദേഹവുമായി സഞ്ചരിച്ച പരമാവധി ദൂരം ഒരു കിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു.

1105 കിലോമീറ്റര്‍

1105 കിലോമീറ്റര്‍

എന്നാല്‍ പ്രതിഫലം ആവശ്യപ്പെട്ട് സഞ്ചരിച്ചതായി കാണിച്ച ആകെ ദൂരം 1105 കിലോമീറ്റര്‍ (10ആമ്പുലന്‍സുകള്‍), എന്നാല്‍ ഇതില്‍ തന്നെ പലരേയും കൊണ്ടു പോയതും, പരിക്കേറ്റവരെ ചികത്സക്ക് എത്തിച്ചതും പ്രതിഫലം ആവശ്യപ്പെടാത്ത ആമ്പുലന്‍സുകളിലുമാണ് .

വിവാദങ്ങളും ചര്‍ച്ചകളും

വിവാദങ്ങളും ചര്‍ച്ചകളും

പിന്നെ എങ്ങിനെ ഇത്ര കിലോമീറ്റര്‍ വാഹനങ്ങള്‍ ഓടി എന്നതും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊണ്ട സംഘടനകളുടെ വാഹനങ്ങള്‍ ദുരന്ത സ്ഥലത്ത് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പ്രതിഫലം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതും നാട്ടില്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടവെച്ചിരിക്കുകയാണ്.

English summary
CH Center asks to pay for rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X