സി എച്ച് സെന്ററിലൂടെ കിഡ്‌നി രോഗികള്‍ക്ക് ജീവനക്കാരുടെ സഹായഹസ്തം:
കല്‍പ്പറ്റ: സി എച്ച് സെന്ററിലൂടെ കിഡ്‌നി രോഗികള്‍ക്ക് ജ്വല്ലറി ജീവനക്കാരുടെ സഹായഹസ്തം. ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്രയമായി മാറുകയാണ് കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡിലെ ജീവനക്കാര്‍. എല്ലാമാസവും ലഭിക്കുന്ന വേതനത്തില്‍ നിന്നും ഒരു വിഹിതം ഈ സദ്ദുദ്യമത്തിനായി അവര്‍ നീക്കിവെക്കുന്നു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന വയനാട് സി എച്ച് സെന്ററിന്റെ ഡയാലിസിസ് പദ്ദതിയിലേക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ഈ ജീവനക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി ഡയാലിസ് ചെയ്തുകൊടുക്കുകയും, അതിനുള്ള സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യുവാക്കളായ മലബാര്‍ ഗോള്‍ഡിലെ ജീവനക്കാര്‍ കൂടി ചേരുന്നതോടെ ഇനിയും നിരവധി രോഗികള്‍ക്ക് അത് സഹായകമാവും. ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരും അത്തരം മാതൃകകള്‍ പിന്തുടരുന്നത് അഭിനന്ദനാര്‍ഹമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഡയാലിസിസിനുള്ള തുക ഷോറൂം ഡെപ്യൂട്ടി ഹെഡ് വി വി രാജേഷില്‍ നിന്നും, സി എച്ച് സെന്റര്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ ഏറ്റുവാങ്ങി. ഡയറക്ടര്‍മാരായ വി എം അബൂബക്കര്‍, എ ടി അബ്ദുള്‍നാസര്‍ മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദേവകി, ഷമീം പാറക്കണ്ടി, ഷോറൂം മാനേജര്‍ വി വര്‍ഗ്ഗീസ്, തൗഫീഖ് അബ്ദുറഹിമാന്‍, സബീര്‍ പാറമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജീവനക്കാരായ കെ പി ആന്റണി, ജോവിഷ്, വിപിന്‍ മത്തായി, റഹീം, സിജോ, പ്രിയങ്ക, അലിയാര്‍, ജിതിന്‍, അനൂപ്, ഷബാന, പ്രവിജ, റിജേഷ്, സന്തോഷ്, ജസ്റ്റിന്‍, സിറാജ്, അനില്‍, പ്രശാന്ത്, ലിജേഷ്, അനൂപ് കുമാര്‍, പ്രശാന്ത്, ജസ്റ്റിന്‍ സി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications