കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎം

Google Oneindia Malayalam News

കാസര്‍ഗോഡ്: ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി മഞ്ചേശ്വരം. മണ്ഡലം നിലനിര്‍ത്താന്‍ ലീഗും തലനാരിഴയ്ക്ക് കൈവിട്ട വിജയം ഉറപ്പാക്കാന്‍ ബിജെപിയും മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുമുന്നണിയും നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. യുഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എകെ കമറുദ്ദീന്‍ തന്നെ സ്ഥാനാര്‍ത്ഥി ആയേക്കാനാണ് സാധ്യത. ബിജെപിയില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ മത്സരിപ്പിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനംകോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനം

അതേസമയം എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇക്കുറി സിപിഎം സംസ്ഥാന സമിതി അംഗം സിഎച്ച് കുഞ്ഞമ്പുവിനെ തന്നെ ഇറക്കാനാണ് സിപിഎമ്മില്‍ ധാരണയായത്. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കുഞ്ഞമ്പുവിന്‍റെ പേര് മാത്രം

കുഞ്ഞമ്പുവിന്‍റെ പേര് മാത്രം

കുഞ്ഞമ്പുവിന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ ചര്‍ച്ചയായിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതോടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെആര്‍ ജയാനന്ദയുടെ പേര് പരിഗണിക്കപ്പെട്ടു. എന്നാല്‍ അവസാന നിമിഷം ജില്ലാ നേതൃതലത്തില്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞമ്പുവിന്‍റെ കാര്യത്തില്‍ സമവായത്തില്‍ എത്തുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും.

2006 ലെ അട്ടിമറി വിജയം

2006 ലെ അട്ടിമറി വിജയം

ലീഗിന്‍റെ ഉരുക്ക് കോട്ടയില്‍ കുഞ്ഞമ്പുവിലൂടെ ഇത്തവണയും അട്ടിമറിയുണ്ടാകുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 1982 ല്‍ ചെര്‍ക്കളം അബ്ദുള്ളയാണ് മഞ്ചേശ്വരം ലീഗിന്‍റേതാക്കി മാറ്റിയത്. പിന്നീട് നടന്ന ഏഴ് തിരഞ്ഞെടുപ്പില്‍ ആറിലും വിജയിച്ചത് മുസ്ലീം ലീഗായിരുന്നു. നാല് തവണ ചെര്‍ക്കളം അബ്ദുള്ള വിജയിച്ചപ്പോള്‍ രണ്ട് തവണ പിവി അബ്ദുള്‍ റസാഖിനൊപ്പം മണ്ഡലം നിന്നു. എന്നാല്‍ 2006 ല്‍ സിഎച്ച് കുഞ്ഞമ്പുവിലൂടെ എല്‍ഡിഎഫ് മണ്ഡലത്തില്‍ അട്ടിമറി നടത്തി.

മൂന്നാം സ്ഥാനത്തേക്ക്

മൂന്നാം സ്ഥാനത്തേക്ക്

അന്ന് ബിജെപിയുടെ എംപി നാരായണ ഭട്ടിനെയാണ് കുഞ്ഞമ്പു പരാജയപ്പെടുത്തിയത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന ചെര്‍ക്കുളം അബ്ദുള്ളയ്ക്ക് നാണം കെട്ട തോല്‍വിയാണ് നേരിടേണ്ടി വന്നത്. കുഞ്ഞമ്പുവില്‍ നിന്ന് പിബി അബ്ദുള്‍ റാസാഖാണ് പിന്നീട് മണ്ഡലം തിരിച്ചു പിടിച്ചത്. അതേസമയം ഈ രണ്ട് തവണയും മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

2006 ആവര്‍ത്തിക്കും

2006 ആവര്‍ത്തിക്കും

കഴിഞ്ഞ തവണ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അബ്ദുള്‍ റസാഖിന് 56,870 വോട്ടുകളായിരുന്നു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കെ സുരേന്ദ്രന്‍ 56781 വോട്ടുകള്‍ നേടിയപ്പോള്‍ കുഞ്ഞമ്പുവിന് ലഭിച്ചത് 42565 വോട്ടുകളായിരുന്നു. എന്നാല്‍ ഇക്കുറി 2006 ലേതിന് സമാനമായ സാഹചര്യം ആണെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.

ഗുണകരമാകും

ഗുണകരമാകും

2006 ല്‍ കുഞ്ഞമ്പുവിന്‍റെ അട്ടിമറി വിജയിത്തിലേക്ക് നയിച്ചത് ലീഗിലെ പടലപിണക്കങ്ങളായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ലീഗില്‍ തുടരുന്ന ഭിന്നത ഇത്തവണയും സിപിഎമ്മിന് കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളില്‍. അതേസമയം ബുധനാഴ്ച തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്ന് യുഡിഎഫ് വ്യക്തമാക്കി.

ലീഗില്‍ ഭിന്നത

ലീഗില്‍ ഭിന്നത

ജില്ലാ പ്രസിഡന്‍റ് എംസി ഖമറുദ്ദീന് പകരം പ്രാദേശിക സ്ഥാനാര്‍ത്ഥി വേണമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. ഖമറുദ്ദീനെ പരിഗണിക്കാനുള്ള തിരുമാനത്തിനെതിരെ യൂത്ത് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ഖമറുദ്ദീന് തന്നെയാണ് നേതൃത്വത്തിന്‍റെ പിന്തുണയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ കഴിഞ്ഞദിവസം പാണക്കാട് തറവാടിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍

വട്ടിയൂർക്കാവിൽ തുറുപ്പുചീട്ടുമായി സിപിഎം! 'മേയർ ബ്രോ' വികെ പ്രശാന്ത് സ്ഥാനാർത്ഥിയാകും

English summary
CH Kunjambu LDF candidate in Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X