ചരിത്രത്തിന്റെ താളുകളിൽ നിന്ന് സിഎച്ചിന്റെ പേര് മായ്ച്ച് കളിയാൻ സാധിക്കില്ല; പ്രതികരിച്ച് എംകെ മുനീർ
എറണാകുളം; കൊച്ചി സർവ്വകലാശാലയുടെ സുവർണ ജൂബിലിയിൽ നിന്നും സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണ മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമാണെന്നും എംകെ മുനീർ.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുനീറിന്റെ പ്രതികരണം.
എന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കാരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ആണ് 2021 ജൂലൈ 10 മുതൽ ആരംഭിച്ചിരിക്കുന്നത്. സർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നോ ശിലാഫലകത്തിൽ നിന്നോ പേര് നീക്കം ചെയ്യപ്പെട്ടേക്കാം.പക്ഷേ ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ആ നാമം മായ്ച്ചു കളയാൻ ആർക്കും കഴിയില്ലെന്ന് മുനീർ പോസ്റ്റിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

കേരളത്തിൽ ഒരു ശാസ്ത്രസാങ്കേതിക സർവകലാശാല എന്ന ആശയം എന്റെ പിതാവിന്റെ മനസ്സിൽ നാമ്പിട്ടത് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ്.ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ആശയം ഒരു സ്വപ്നമായി മനസ്സിൽ അവശേഷിപ്പിക്കാതെ CUSAT എന്ന പ്രഥമ ശാസ്ത്രസാങ്കേതിക സർവകലാശാലയായി രൂപപ്പെടുത്തുകയായിരുന്നു.
1971 ജൂലൈ 10ന് ഔദ്യോഗികമായി ആരംഭിച്ച യൂണിവേഴ്സിറ്റി ഓഫ് കൊച്ചി ഇന്ന് 103 കോഴ്സുകളും 28 വിഭാഗങ്ങളും 26 സെന്ററുകളും ഉള്ള ഒരു സെന്റർ ഓഫ് എക്സലൻസ് ആയി ഉയർന്നിരിക്കുന്നു എന്നതിലാണ് അഭിമാനം കൊള്ളുന്നത്.
അമ്പതു വർഷം പിന്നിട്ട സർവകലാശാലയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളെ കുറിച്ചുള്ള വാർത്തകൾ നിറയുന്ന കാലഘട്ടത്തിൽ പിതാവിനൊപ്പം സ്മരണീയമാണ് അന്നത്തെ മുഖ്യമന്ത്രി ശ്രീ.സി അച്യുതമേനോനും പ്രഥമ വി സി യായ മുണ്ടശ്ശേരി മാഷും.
ഇടവേളകൾ ആനന്ദകരമാക്കാം; ബാലതാരമായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടി സനൂഷയുടെ വൈറൽ സെൽഫികൾ
എന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കാരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ആണ് 2021 ജൂലൈ 10 മുതൽ ആരംഭിച്ചിരിക്കുന്നത്. സർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നോ ശിലാഫലകത്തിൽ നിന്നോ പേര് നീക്കം ചെയ്യപ്പെട്ടേക്കാം.പക്ഷേ ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ആ നാമം മായ്ച്ചു കളയാൻ ആർക്കും കഴിയില്ല.












Click it and Unblock the Notifications