പെൺകുട്ടിയുമായുള്ള വാക്കേറ്റം; പോലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ
കൊല്ലം; ചടയമംഗലത്ത് പോലീസും പെൺകുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ പോലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ. കേസിൽ പെൺകുട്ടിക്കെതിരെ ചുമത്തിയ വകുപ്പുകളിൽ വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശം.

കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുകയാണ് വൃദ്ധനുമായി പോലീസ് തർക്കിക്കുന്നത് കണ്ട് ഇടപെട്ടതായിരുന്നു പെൺകുട്ടി. എന്നാൽ ഇത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് മേൽ പോലീസ് പിഴ ചുമത്തുകയായിരുന്നു. ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പോലീസ് കേസ് എടുത്തത്.18 കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു പോലീസ് ചുമത്തിയത്.
സംസാരിക്കാതെ കയറിപ്പോകാൻ പറഞ്ഞെന്നും ആണായിരുന്നെങ്കിൽ പിടിച്ച് തള്ളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞതായും പെൺകുട്ടി പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചിട്ടുണ്ടെന്നും എന്നാൽ മാപ്പ് പറയില്ലെന്നുമായിരുന്നു ഗൗരി നന്ദയുടെ നിലപാട്.












Click it and Unblock the Notifications