കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുതേ' നിസാമിന്‍റെ പിതൃസഹോദരന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ജമന്തി

Google Oneindia Malayalam News

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാമിന്റെ വിധി പറഞ്ഞ് കോടതി പിരിഞ്ഞു. കാണികളും പിരിഞ്ഞു. മാധ്യമങ്ങളും വിടപറയാന്‍ ഒരുങ്ങി. പക്ഷേ രണ്ട് പേര്‍ മാത്രം ആ കോടതി മുറ്റത്ത് നിന്നു. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ. ഒരാള്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. മറ്റേയാള്‍ മുഹമ്മദ് നിസാമിന്റെ പിതൃ സഹോദരന്‍ അബ്ദുള്‍ ഖാദര്‍. കോടതി മുറ്റത്ത് പലതവണ കണ്ടുമുട്ടിയ പരിചയം ഇരുവര്‍ക്കുമുണ്ട്. അഞ്ച് മിനിട്ട് നേരം ഇരുവരും സംസാരിച്ചു.

ജമന്തിയുടെ മനസിന് ജമന്തി പൂവിനെക്കാള്‍ സുഗന്ധവും നിഷ്‌കളങ്കതയും ഉണ്ടെന്ന് മനസിലായത് ആ കൂടിക്കാഴ്ചയില്‍ തന്നെയായിരുന്നു. നിസാമിന്റെ പിതൃസഹോദരനോട് ജമന്തി പറഞ്ഞു' ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ'

ഒരു മകളോടുള്ള വാത്സല്യത്തോടെ അബ്ദുള്‍ ഖാദര്‍ ജമന്തിയുടെ തലയില്‍ കൈവച്ച് ഇങ്ങനെ പറഞ്ഞു 'നീയൊന്ന് കരയാതിരിയ്ക്ക് മോളേ...ഞാനൊരു വയസനാണ് എന്റെ പ്രഷര്‍ കൂട്ടരുത്'.

കണ്ണു നിറയും

കണ്ണു നിറയും

ജമന്തിയും അബ്ദുള്‍ ഖാദറും തമ്മിലുള്ള സംഭാഷണം ഏവരുടേയും കണ്ണ് നനയിക്കും. സങ്കടം വാക്കുകളിലൂടെ പുറത്ത് ചാടിയപ്പോഴും ജമന്തിയിലെ സ്ത്രീയ്ക്ക് നിസാമിന്റെ ബന്ധുവിനോട് സഹതപിയ്ക്കാന്‍ കഴിഞ്ഞു

ആ വാക്കുകള്‍

ആ വാക്കുകള്‍

ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത്, ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ- അബ്്ദുള്‍ ഖാദറിനോടുള്ള ജമന്തിയുടെ വാക്കുകള്‍ ഇങ്ങനെ

മറുവാക്ക്

മറുവാക്ക്

അബ്ദുള്‍ ഖാദറിന്റെ മറുപടിയും ഹൃദയത്തെ സ്പര്‍ശിയ്ക്കും. 'മോളേ നീയൊന്ന് കരയാതിരിയ്ക്ക് ഞാനൊരു വയസനാണ്, എന്റെ പ്രഷര്‍ കൂട്ടരുത്'

മനുഷ്യരാണ്

മനുഷ്യരാണ്

ജമന്തിയുടെ നെറുകയില്‍ ചുംബിച്ച് കണ്ണീര്‍ തുടച്ച് ആശ്വസിപ്പിച്ചാണ് വൃദ്ധനായ അബ്ദുള്‍ ഖാദര്‍ മടങ്ങിയത്. ഒരു അച്ഛന് മകളോടുള്ള സ്‌നേഹം പോലെ...

എണ്ണിയെണ്ണി പറഞ്ഞ്

എണ്ണിയെണ്ണി പറഞ്ഞ്


ചന്ദ്രബോസ് ആശുപത്രി കിടക്കയില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോലും ബുദ്ധിമുട്ടിയ അവസ്ഥകളെല്ലാം അബ്ദുള്‍ഖാദറിന് മുന്നില്‍ എണ്ണിയെണ്ണി പറഞ്ഞ് ജമന്തി പൊട്ടിക്കരഞ്ഞു.

അതുകൊണ്ടാണ്

അതുകൊണ്ടാണ്

എനിയ്ക്കും ബോസേട്ടനും അച്ഛനില്ല, കോടതിയില്‍ വരുമ്പോള്‍ നിങ്ങള്‍ ഇരിയ്ക്കാന്‍ ഇടമൊക്കെ ഒരുക്കി തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഉപ്പയോട് എല്ലാം പറയുന്നത്.- ജമന്തിയുടെ വാക്കുകള്‍

സ്ത്രീമനസ്

സ്ത്രീമനസ്

ശത്രുപക്ഷത്തുള്ളവന്റെ വേദനയെപ്പറ്റി പോലും ചിന്തിയ്ക്കുന്ന സ്ത്രീമനസിന്റെ ഉത്തവ ഉദാഹരണമായി ജമന്തിയും അവരുടെ വാക്കുകളും...'ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത'്

English summary
Jamanthi's words to Nizam's relative, heart touching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X