ചായക്കടക്കാരൻ മക്കൾക്ക് സ്ത്രീധനമായി നൽകിയത് ഒന്നര കോടി രൂപ !! അന്വേഷണം ഭയന്ന് മുങ്ങി
ലീലാ രാം ഗുജ്ജാര്‍ എന്ന ചായക്കടക്കാരന്‍ തന്റെ ആറ് പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി നല്‍കിയത് ഒന്നര കോടി രൂപയാണ്.
ജയ്പൂര്‍: ഹദുവാത്തയിലെ ഒരു ചായക്കടക്കാരന് പുറകേയാണ് ഇപ്പോള്‍ ആദയനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, കാരണമെന്താണെന്നല്ലെ...ലീലാ രാം ഗുജ്ജാര്‍ എന്ന ചായക്കടക്കാരന്‍ തന്റെ ആറ് പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി നല്‍കിയത് ഒന്നര കോടി രൂപയാണ്.
ലീലാറാം നോട്ടുകെട്ടുകള്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കൈമാറുന്ന വീഡിയോ വൈറലായതോടെയാണ് ആദയനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. ഇയാള്‍ക്ക് എവിടുന്ന് ഇത്ര അഘികം പണം കിട്ടി എന്നാണ് അന്വേഷിയ്ക്കുന്നത്. ഉറവിടം വെളിപ്പെടുത്താന്‍ ലീലാറാംമിന് സമയം നല്‍കിയിരുന്നെങ്കില്‍ ഇയാള്‍ ഇതിന് തയ്യാറായിരുന്നില്ല.

2 പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇയാള്‍ അച്ചടിച്ചിരുന്നത്, എന്നാല്‍ ഈ ചടങ്ങില്‍ വെച്ച് തന്നെ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുടെ കൂടി വിവാഹം നടത്തി.
ലേലം വിളിയ്ക്കുന്നത് പോലെ നോട്ട് കെട്ടുകളുടെ എണ്ണം വിളിച്ച് പറഞ്ഞ ശേഷമാണ് ചെക്കന്റെ വീട്ടുകാര്‍ക്ക് പണക്കിഴി കൈമാറുന്നത്. ആദായിനകുതി വകുപ്പ് അന്വേഷണം തുടങ്ങിയതോടെ ലീലാറാമും കുടുംബവും ഗ്രാമത്തില്‍ നിന്ന് മുങ്ങിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications