ഡോക്ടറുടെ മാല തട്ടിപ്പറിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതം
കുമ്പള: ആസ്പത്രിയിലേക്ക് നടന്നു പോവുകയായിരുന്ന ഡോക്ടറുടെ കഴുത്തില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള സഹകരണാസ്പത്രിയിലെ ഡോക്ടര്‍ ശ്യാംബവിയുടെ മാലയാണ് ഇന്നലെ രാവിലെ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ചത്. ആസ്പത്രിക്ക് സമീപം വെച്ചാണ് സംഭവം. ഡോക്ടര്‍ നിലവിളിച്ചപ്പോള്‍ രണ്ട് പേര്‍ ബദിയടുക്ക റോഡിലൂടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
കുമ്പള എസ് എച്ച് ഒ കെ പ്രേംസദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആസ്പത്രി പരിസരത്തെ കടകളിലും വീടുകളിലും സ്ഥാപിച്ച സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

മാല തട്ടിപ്പറി കേസില്‍ അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ പ്രതികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.












Click it and Unblock the Notifications