കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യത്തില്‍ ഇവരാരാണ് ? നാടോടി യുവതി ജാമ്യത്തിലിറങ്ങാന്‍ കെട്ടിവച്ചത് ഒരു ലക്ഷം രൂപ...

  • By Vishnu
Google Oneindia Malayalam News

കാസര്‍കോട്: സംസ്ഥാനത്ത് വലിയ ഭിക്ഷാടന മാഫിയ സജീവമാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളായി. നാടോടി സ്ത്രീകളടക്കം പിടിച്ചുപറിയും മോഷണവും നടത്തുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് വരുന്നു. എന്നിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വലിയ മാഫിയ തന്നെ ഇവര്‍ക്ക് പിന്നിലുണ്ടെന്നാണ് ആരോപണം. അതുകൊണ്ടാണത്രേ പോലീസ് ഇവരെ തൊടാത്തത്.

സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ വയ്ക്കാന്‍ വരെ ആളുണ്ടായി. അടുത്തിടെ കാസര്‍കോട് നിന്നും മാല തട്ടിയെടുത്ത കേസില്‍ നാടോടയി യുവതിയെ ജാമ്യത്തിലെടുക്കാനായി കെട്ടി വച്ചത് ഒരു ലക്ഷം രൂപയാണ്. ആരാണിവര്‍, എവിടെ നിന്നാണിത്ര പണം... ഇവര്‍ക്ക് പിന്നില്‍ ആരാണ്?

പിടിച്ച് പറി

പിടിച്ച് പറി

കാസര്‍കോട് ചെര്‍ക്കളത്ത് ബസ്സില്‍ കയറുന്നതിനിടെ സ്ത്രീയുടെ താലിമാല പൊട്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത നാടോടി സ്ത്രീയെ ജാമ്യത്തിലിറക്കാന്‍ കെട്ടിവച്ച തുക എത്രയാണെന്നോ, നിങ്ങള്‍ ഞെട്ടും.

ജാമ്യത്തുക

ജാമ്യത്തുക

ഒരുലക്ഷം രൂപ കെട്ടി വച്ചാണ് നാടോടി യുവതിയെ ജാമ്യത്തിലിറക്കിയത്. കോയമ്പത്തൂര്‍ ഉക്കടം നാലകത്തെരുവിലെ മാരിമുത്തു ആണ് ഒരു ലക്ഷം രൂപ കാസര്‍കോട് സിജെഎം കോടതിയില്‍ കെട്ടിവച്ചത്.

അഭിഭാഷകന്‍

അഭിഭാഷകന്‍

എറണാകുളത്ത് നിന്നുള്ള ഒരു അഭിഭാഷകനാണ് യുവതിക്കായി ഹാജരായത്. ചൊവ്വാഴ്ച ഇവരെ രിമാന്‍ഡ് ചെയ്തപ്പോഴും ജാമ്യത്തിനായി ഹാജരായത് ഇയാളാണ്.

മാലപൊട്ടിക്കല്‍

മാലപൊട്ടിക്കല്‍

2011 ഡിസംബറിലാണ് ബേക്കല്‍ കരിപ്പോടിയിലെ എംനാരായണിയുടെ താലിമാല പൊട്ടിച്ച് കടന്ന് കളഞ്ഞത്.

തൃശൂരിലും മോഷണം

തൃശൂരിലും മോഷണം

തൃശൂരിലെ ചാലക്കുടിയില്‍ ബസ്റ്റാന്റില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ കാസര്‍കോട് മാലപൊട്ടിച്ചതും താനാണെന്ന് സമ്മതിച്ചു

നാടൊട്ടുക്ക് കേസ്

നാടൊട്ടുക്ക് കേസ്

സംസ്ഥാനത്ത് നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്. തിരക്കുള്ള ബസില്‍ കയറിയാണ് മോഷണം

പിന്നില്‍ മാഫിയ

പിന്നില്‍ മാഫിയ

നാടോടി സ്ത്രീക്ക് വേണ്ടി ഒരുലക്ഷം രൂപ കൈട്ടിവയ്ക്കാന്‍ ആളെത്തിയതില്‍ പോലീസും ഞെട്ടിയിരിക്കുകയാണ്. വന്‍ മാഫിയ ഇവര്‍ക്ക് പിന്നിലുണ്ടൈന്നാണ് വിവരം.

വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അസം സ്വദേശിയുടെ ഭീഷണി; ചിത്രം അയച്ചകൊടുത്തത് ബന്ധുക്കള്‍ക്ക്...

English summary
chain snatching women get bail, she paid one lakh for bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X