Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്; ഉമ്മയെ കാണാൻ കേരളത്തിലേക്ക്? ഇളവ് ഒമ്പത് ദിവസത്തേക്ക്...

ബെംഗളൂരു: പിഡിപി നേതാവ് മദഅദനിക്ക് ജാമ്യ വ്യലസ്ഥയിൽ ഉളവ് അനുവദിച്ചു. രോഗ ശയ്യയിലാ ഉമ്മയെ കാണാൻ കേരളത്തിലേക്ക് പോകാനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

ബംഗളൂരു സ്ഫോടനകേസ് വിചാരണ നടത്തുന്ന പ്രതേക എന്‍ഐഎ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നാളെ തന്നെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് സൂചനകൾ.

Abdul Nazar Madani

രണ്ടാഴ്ച കാലത്തേക്കാണ് മഅദനി ജാമ്യത്തിന് അപേക്ഷിച്ചതെങ്കിലും ഒമ്പത് ദിവസമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അർബുദ രോഗം ബാധിച്ച് അവശനിലയിൽ കഴിയുകയാണ് മഅദനിയുടെ ഉമ്മ. മെയ് മൂന്ന് മുതൽ പതിനൊന്നാം തീയ്യതി വരെയാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി വേണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മയെ സന്ദർശിക്കുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ മഅദനി ബംഗളൂരു കോടതിയിൽ അപേക്ഷിച്ചത്. കോടതി ഇളവ്​ അനുവദിച്ചുവെങ്കിലും മഅദ്​നിക്ക്​ കേരളത്തിലെത്തണമെങ്കിൽ ​പോലീസിന്റെ നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കേരളത്തിലെത്താൻ കഴിയൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+