കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ടും രാജിയും കൊണ്ടോട്ടിയില്‍ ഒരുമാസത്തിനകം വീണ്ടും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: എസ്ഡിപിഐയുടെ ഒറ്റ വോട്ടിന് വിജയിച്ച സിപിഎം സ്വതന്ത്ര്യ സ്ഥാനാര്‍ഥി കൊണ്ടോട്ടിയില്‍ നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചതോടെ കൊണ്ടോട്ടിയില്‍ ഒരുമാസത്തിനകം അടുത്ത ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കും.

ലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചുലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു

കൊണ്ടോട്ടി നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ ഒറ്റ വോട്ടിനാണ് സിപിഎം സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച മതേതര വികസന മുന്നണിയുടെ സ്ഥാനാര്‍ഥി പറമ്പീരി ഗീത ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മണിക്കൂറിനകം രാജിവെച്ചു.സിപിഎം സ്വതന്ത്രയായി മതേതര വികസന മുന്നണിയുടെ എന്‍എച്ച് കോളനിയില്‍ നിന്ന് ജയിച്ച പറമ്പീരി ഗീതയാണ് നഗരസഭാധ്യക്ഷയായി സ്ഥാനമേറ്റെടുത്തയുടന്‍ രാജിവച്ചത്.വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മതേതരമുന്നണിയുടെ കെ.ആയിഷാബി യുഡിഎഫ്.സ്ഥാനാര്‍ഥി കെ.കെ. അസ്മാബിയെ പരാജയപ്പെടുത്തി.എന്നാല്‍ ചെയര്‍മാന്‍ രാജിവെച്ചതിനാല്‍ ആയിഷാബിക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല.ഡി.സി.സിയുടെ വിപ്പ് അവഗണിച്ച് ഒമ്പത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഇടതുമുന്നിയെയാണ് പിന്തുണച്ചത്.ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

geetha

കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒന്നരമണിക്കൂറിനുള്ളില്‍ രാജിവെച്ച പറമ്പീരി ഗീത

നഗരസഭയിലെ നാല്‍പതംഗ വാര്‍ഡില്‍ ഏഴ് സ്വതന്ത്രര്‍ ഉള്‍പ്പടെ 10 പേര്‍ വീതം ഇടതുമുന്നണി അംഗങ്ങളും,കോണ്‍ഗ്രസ് അംഗങ്ങളുമാണ്.ഒരുലീഗ് വിമതനും ഉള്‍പ്പടെ 21 അംഗങ്ങളാണ് മതേതര വികസന മുന്നണിക്കൊപ്പം ചേര്‍ന്ന് നഗരസഭ ഭരിക്കുന്നത്.18 മുസ്ലിംലീഗ് അംഗങ്ങളും എസ്.ഡി.പി.ഐക്ക് ഒരംഗവുമുണ്ട്.കോണ്‍ഗ്രസ്-ഇടത് കൂട്ട്‌കെട്ടിലെ ധാരണപ്രകാരം രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും തുടര്‍ന്നുളള മൂന്ന് വര്‍ഷം സി.പി.എമ്മിനുമാണ്.ചെയര്‍പേഴ്‌സണ്‍ സ്ഥാനം വെച്ചുമാറാനുമാണ് തീരുമാനം.ഇതനുസരിച്ച് രാജിവെച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

മതേതര മുന്നണി വിട്ട് കോണ്‍ഗ്രസ് അംഗങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാണ് കെപിസിസിയും,ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും തീരുമാനിച്ചിരുന്നത്.എന്നാല്‍ കോണ്‍ഗ്രസിലെ ഔദ്യോഗിക ചിഹ്നത്തില്‍ മല്‍സരിച്ച കെകെ അസ്മാബി ഒഴികെ മറ്റുളള ഒമ്പത് പേരും പഴയ നിലപാടില്‍ ഉറച്ചു നിന്നു.ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയിലെ പറമ്പീരി ഗീതയും,യു.ഡി.എഫിലെ കെ.സി.ഷീബയും തമ്മിലായിരുന്നു മല്‍സരം.ഗീതക്ക് 20 വോട്ടും കെസി ഷീബയ്ക്ക് 19 വോട്ടും ലഭിച്ചു.മതേതര മുന്നണിയുടെ ഒരു വോട്ട് അസാധുവായി.വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെതടക്കം 21 വോട്ടുകള്‍ കെ ആയിഷാബിക്കും 19 വോട്ടുകള്‍ യുഡിഎഫിലെ കെകെ.അസ്മാബിക്കും ലഭിച്ചു.


മതേതര മുന്നണിയും,യുഡിഎഫും ജയപ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.11 മണിക്ക് നിശ്ചയിച്ച തെരഞ്ഞെടുപ്പിന് 10 മണിക്ക് തന്നെ മുഴുവന്‍ അംഗങ്ങളും ഹാളിലെത്തിയിരുന്നു. വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരു മുന്നണികള്‍ക്കും ഫലം അപ്രതീക്ഷിതമായി.ബാലറ്റ് പേപ്പറിന് പിന്നില്‍ ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ സി.പി.എം.സ്വതന്ത്രന്‍ മതേതര മുന്നണിയിലെ 37-ാംവാര്‍ഡ് കൗണ്‍സിലര്‍ പുലാശ്ശേരി മുസ്തഫയുടെ വോട്ട് അസാധുവായി.എ്ന്നാല്‍ മതേതര മുന്നണിക്ക് എസ്ഡിപിഐ.അംഗത്തിന്റെ വോട്ടുലഭിച്ചതോടെ വിജയിക്കാനായി.എസ്ഡിപിഐ വോട്ടിലൂടെ സിപിഎം അംഗം ചെയര്‍മാന്‍ സ്ഥാനം കൈവന്ന വാര്‍ത്ത പുറത്ത് വന്നതോടെ പ്രശ്‌നം സങ്കീര്‍ണമായി.

പന്ത്രണ്ടരയോടെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പറമ്പീരി ഗീത 1.45 ഓടെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. എസ്ഡിപിഐമായി രാഷ്ട്രീയമായി വിയോജിപ്പുളളതിനാലാണ് രാജിയെന്ന് ഗീത പറഞ്ഞു.ഉച്ചക്ക് ശേഷം നടന്ന വൈസ് തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിക്ക് എസ്ഡിപിഐയ്യുടേതടക്കം 21 വോട്ടു നേടി വിജയിക്കാനായി.എന്നാല്‍ സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കാന്‍ അധ്യക്ഷനില്ലാത്തിനാല്‍ തെരഞ്ഞെടുക്കപ്പെട്ട കെ.ആയിഷാബിയുടെ സത്യപ്രതിജ്ഞ നടന്നില്ല. നഗരസഭാധ്യക്ഷന്റെ അഭാവത്തിലുള്ള ഉപാധ്യക്ഷയുടെ സത്യപ്രതിജ്ഞയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തതാണ് കാരണം.മുടങ്ങിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഒരുമാസത്തിനകം വീണ്ടും നടക്കും.

English summary
chairman election again in kondotty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X