കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ദേവസ്വം ബോര്‍ഡിനെക്കാള്‍ ഭേദം കൊള്ളക്കാര്‍: കെപി ശശികല ടീച്ചര്‍

Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം കൊള്ളക്കാരെക്കാള്‍ നിലവാരമില്ലാത്തതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഭക്തജനങ്ങള്‍ കഷ്ടപ്പെട്ട്ജീ ര്‍ണ്ണോദ്ധാരണം നടത്തിയ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ച് ചിലര്‍ നല്‍കുന്ന പരാതികളുടെ മറവിലാണിത്. ക്ഷേത്രങ്ങളില്‍ വരുന്ന പണം മാത്രമാണ് ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ തന്നെ അന്തിത്തിരി കത്തിക്കാന്‍ പോലും പണമില്ലാതെ തകര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അവയൊന്നും ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ്
തയ്യാറാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമരത്തിന്റെ ഭാഗമായുള്ള ആറാംഘട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് ജൂണ്‍ രണ്ടിന് തൃശ്ശൂരില്‍ ചേരുന്ന ഹിന്ദുനേതൃസമ്മേളനം രൂപം നല്‍കുമെന്നും ശശികല ടീച്ചറും ക്ഷേത്രവിമോചനസമിതി ഭാരവാഹികളും അറിയിച്ചു.
ക്ഷേത്ര വിമോചനത്തിനായി സമിതി നടത്തുന്ന സമരം 200 ദിവസം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ 199 ദിവസവും നാമജപവുമായി ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തരെ പോലീസ് തടയുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുന്ന സംസ്ഥാനത്താണ് ഇത്. കഴിഞ്ഞ 40 വര്‍ഷമായി ട്രസ്റ്റാണ് ക്ഷേത്രഭരണംനടത്തിവന്നത്. രാഷ്ട്രീയ ഉദ്ദേശം വെച്ച് മാത്രമാണ് ഇപ്പോള്‍ ക്ഷേത്രം ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്. നിയമപരമായി സ്വീകരിക്കേണ്ട നടപടികളൊന്നും സ്വീകരിക്കാതെ കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് ബോര്‍ഡ് ഏറ്റെടുത്തെന്ന് പറയുന്നതെന്നും ഭരവാഹികള്‍ ആരോപിച്ചു.

dev

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തര്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ നേതൃത്വത്തില്‍ ക്ഷേത്ര വിമോചന സമിതി നേതാക്കളും ഹിന്ദു സംഘടനാ നേതാക്കളും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. മുരളിക്ക് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കൈമാറുന്നു

ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഭക്തരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കെ. നാരായണന്‍ കുട്ടി, പി. സുധാകരന്‍, പി.വി. മുരളീധരന്‍, പി.ജി. കണ്ണന്‍, കെ. ഷൈനു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ക്ഷേത്ര വിമോചന അഞ്ചാം ഘട്ട സമരത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭപദയാത്ര
ഗുരുവായൂരില്‍ നിന്ന് ആരംഭിച്ച് തിരുവച്ചിറ ക്ഷേത്രത്തില്‍ സമാപിച്ചു. ഭക്തരുടെയും ഹൈന്ദവ വിശ്വാസങ്ങളുടെയും താല്‍പര്യങ്ങള്‍ മാനിച്ച് ക്ഷേത്രം വിട്ടു തരണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. മുരളിക്ക് ഹിന്ദുസംഘടനാ നേതാക്കള്‍ ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം നല്‍കി.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി. കണ്ണന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍ കുട്ടി, വിമോചന സമിതി നേതാക്കളായ കെ.പി. ഹരിദാസ്, പി. സുധാകരന്‍, പുഷ്പ പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ പി.വി. മുരളീധരന്‍, കെ. ഷൈനു എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

English summary
chairman kp shashikala teacher in hindu aikyavedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X