കോവളത്ത് മീനുകള്‍ കരക്കടിഞ്ഞു
തിരുവനന്തപുരം: കോവളം ബീച്ചില്‍ മീനുകള്‍ തീരത്തടിഞ്ഞു. കാലാവസ്ഥാ വ്യതിയാനാമാണ് കാരണമെന്നാണ് വിലയിരുത്തല്‍.
മീനുകള്‍ വ്യാപകമായി കരക്കടിയുകയായിരുന്നു. വേളാ പാര, ക്ലാഫി എന്നീ മീനുകളാണ് അടിഞ്ഞത്. വേളാ പാര മുഴുവന്‍ നാട്ടുകാര്‍ പെറുക്കിയെടുത്ത് വീട്ടില്‍ കൊണ്ടുപോയപ്പോള്‍ ക്ലാഫി മീനുകള്‍ മാത്രം തീരത്ത് ബാക്കിയായി.
മീനുകള്‍ ചത്തടിഞ്ഞ് ദുര്‍ഗന്ധം വമിക്കാനിടയുള്ളതുകൊണ്ട് ജോലിക്കാരെ വച്ച് കടല്‍ത്തീരം വൃത്തിയാക്കിക്കുയായിരുന്നു. മീനുകള്‍ കരക്കടിയാന്‍ കാരണം ചാകരയാണെന്നാണ് കടപ്പുറത്തുകാരുടെ നിഗമനം. മെയ് എട്ടിന് വൈക്കീട്ടാണ് സംഭവം.
കോവളത്ത് മീനുകള്‍ കരക്കടിഞ്ഞു












Click it and Unblock the Notifications