'ചിന്നക്കനാലിലെ അവസാന കൊമ്പൻ..പത്തുവർഷം കഴിഞ്ഞും ചിന്നക്കനാലിൽ ആനയുണ്ടായാൽ അതൊരു വിസ്മയം'

ചിന്നക്കനാലിലെ അവസാനത്തെ കൊമ്പനായ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വാർത്തകളിൽ നിറയുമ്പോൾ പ്രതികരിച്ച് എഴുത്തുകാരി കെആർ മീര. റിസോർട്ടുകളുടെ കടന്നുകയറ്റവും ആനത്താരകൾ അടഞ്ഞതും എങ്ങനെയാണ് ഒരു ആനക്കൂട്ടത്തിന്റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കുന്നത് എന്നതിനെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചത്. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

'ചിന്നക്കനാലിൽ നാലു കൊമ്പൻമാർ ഉണ്ടായിരുന്നു. ഒരെണ്ണം ഷോക്കേറ്റു ചത്തു. രണ്ടാമത്തേതു പരുക്കേറ്റു ചത്തു. മൂന്നാമത്തേതിനെ കാടുകടത്തി.
ബാക്കിയുള്ളതു ചക്കക്കൊമ്പൻ. ചിന്നക്കനാലിലെ അവസാനത്തെ കൊമ്പൻ.ചക്കക്കൊമ്പൻ മുതുകിൽ തറച്ച സിറിഞ്ചുമായി ഓടുന്നതു കണ്ടപ്പോൾ ഇതിനുമുമ്പ് അവിടുത്തെ ഒരു 'കൊലയാളി' ആനയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് ഓർമവന്നു. ആ 'കൊലയാളി കൊമ്പന്റെ' തൊലിയിൽതുളഞ്ഞു കയറിയിരുന്ന "എൺപതു പെല്ലെറ്റുകൾ വരെ എണ്ണി, അത്രയുമായപ്പോൾ നിർത്തി" എന്ന്. പരുക്കേറ്റ മറ്റൊരു കൊമ്പനു മരുന്നു കുത്തിവയ്ക്കാൻ പണിപ്പെട്ടത്രേ.

chakkakomban

തുളഞ്ഞുകയറിയ പെല്ലെറ്റിനുമേൽ മാംസംമൂടി കല്ലുപോലെയാകാത്ത ഒരിടംവേണ്ടേ സൂചി കയറ്റാൻ ? ആനക്കൂട്ടത്തിൽ അമ്മയാണു ലീഡർ. കുട്ടികളും പിടിയാനകളുംചേർന്നതാണു കൂട്ടം. പ്രായപൂർത്തിയാകുന്നതോടെ ആൺമക്കളെ അമ്മയാന പുറത്താക്കും. (ഇൻബ്രീഡിങ് തടയുന്നതിനാണ് ഈ സംവിധാനം. രക്തബന്ധമുള്ള മൃഗങ്ങൾ ഇണചേർന്നുണ്ടാകുന്ന കുട്ടികൾക്കു രോഗപ്രതിരോധശേഷി കുറയും.)

കഴിഞ്ഞ പത്തു വർഷത്തിനിടെ മൂന്നാർ മേഖലയിൽ ചത്തുപോയ കുട്ടിയാനകൾ പതിനേഴോ പതിനെട്ടോ. വൈറസ് ബാധയാണു കാരണമായി കേട്ടത്. ഇൻബ്രീഡിങ് കാരണമെന്നു ഡോക്ടർമാർ സംശയിക്കുന്നു.ഇൻബ്രീഡിങ് ഒഴിവാക്കാൻവേണ്ടിക്കൂടിയാണ് ആനകൾ മറ്റു കാടുകളിലേക്കു സഞ്ചരിക്കുന്നത്. ഒരു വനത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാനും തിരിച്ചു വരാനും അവർക്കുള്ളതു നൂറ്റാണ്ടുകൾ പഴക്കമുള്ള ആനത്താരകളാണ്.

മൂന്നാറിൽ നിന്നു മതികെട്ടാനുള്ളിലേക്കുള്ള ആ വഴിത്താര രണ്ടു കോർപറേറ്റ് കമ്പനികൾ ഏറ്റെടുത്തു. തോമസ് കുക്ക് കമ്പനിയുടെ സ്റ്റെർലിങ് റിസോർട്ടും മഹീന്ദ്രയുടെ ക്ലബ് മഹീന്ദ്ര റിസോർട്ടും ഉയർന്നപ്പോൾ ആ വഴി അടഞ്ഞെന്നു‌ വനം വകുപ്പു മന്ത്രി ഷിബു ബേബി‌ ജോൺ ഈയിടെ വെളിപ്പെടുത്തി. 2001ൽ എ കെ ആന്റണി സർക്കാർ ഭൂമിയില്ലാത്ത 559 ആദിവാസികൾക്കു ഭൂമി അനുവദിച്ചു. ചിന്നക്കനാലിൽ 682 ഏക്കർ.അതോടെ മതികെട്ടാനിലേക്കു കടക്കാനുള്ള ആനത്താരയും അടഞ്ഞു.

അന്നുമുതൽ ചിന്നക്കനാലിലെ ആനകൾ നാലുവശവും അടച്ചുകെട്ടിയ ഒരു കിണറ്റിനുള്ളിൽ വട്ടംകറങ്ങുന്നു. 2010ൽ ഇവിടെയുണ്ടായിരുന്നതു 30-34 ആനകൾ. ഇപ്പോഴത്തെ എണ്ണം 16-17. ഇപ്പോഴുള്ള കൂട്ടത്തിൽ രണ്ടു കുട്ടിക്കൊമ്പൻമാരുണ്ട്. മൂത്തയാൾക്ക് ആറു വയസ്സ്. രണ്ടാമനു മൂന്നു വയസ്സ്. ആയുസ്സുണ്ടായാലും, അവർക്കു പ്രായപൂർത്തിയാകാൻ ഇനിയും വേണം ഏഴെട്ടുവർഷം.

അതായത്, പത്തുവർഷം കഴിഞ്ഞും ചിന്നക്കനാലിൽ ആനയുണ്ടായാൽ അതൊരു വിസ്മയം. മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും സഹജീവിതം സാധ്യമാകണമെങ്കിൽ‌ ഒരാൾ മറ്റേ ആളിന്റെ ഇടത്തെ മാനിക്കണം. അതെങ്ങനെ എന്ന് അവിടുത്തെ ആദിവാസികൾക്കറിയാം. പക്ഷേ വൻകിട കമ്പനികൾക്കും നിക്ഷിപ്ത താല്പര്യക്കാർക്കും അറിയില്ല. അറിയാൻ ആഗ്രഹമില്ല. കൊന്നുകളയുന്നതാണെളുപ്പം. (ഒരു സമൂഹത്തിലെ മനുഷ്യരുടെ അനുകമ്പ അളക്കാൻ അവർ മൃഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാൽമതി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma