കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്കിട്ടപാറ: മൃദുസമീപനമുണ്ടാകില്ലെന്ന് മുഖ്യന്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ഉള്‍പ്പെട്ട ചക്കിട്ടപാറ ഇരുമ്പയിര് ഖനനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മൃദുസമീപനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി പഠിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെടുക്കുന്നത്. ചക്കിട്ടപാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്നും എങ്ങനെയാണ് നടന്നതെന്നുമാണ് അന്വേഷിക്കുന്നത്. അല്ലാതെ ആര് ചെയ്തു എന്നല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Oommen Chandy

ചക്കിട്ടപാറ വിവാദത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എളമരം കരീമിനെതിരെ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം നടത്താന്‍ സര്‍ക്കാരിന് വിമുഖതയാണെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം.

പാലക്കാട് വച്ച് നടന്ന സി പി എം പ്ലീനത്തില്‍ കെ എം മാണി പങ്കെടുത്തതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു. അതേസമയം യു ഡി എഫിനെ തകര്‍ക്കാമെന്ന സി പി എമ്മിന്റെ ലക്ഷ്യം നടക്കില്ലെന്നും കിട്ടാത്ത മുന്തിരി സി പി എമ്മിന് പുളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജനകീയ വിഷയത്തില്‍ ഇടതുമായ യോജിച്ചു പ്രര്‍ത്തിക്കാന്‍ തയ്യാറാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Chief Minister Oommen Chandy said the government is not taking a soft approach on the iron ore mining issue at Chakkittappara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X