കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളമരം കരീം 5കോടി കോഴ വാങ്ങിയെന്ന് മൊഴി

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ മൊഴി. ഇരുമ്പയിര് ഖനനത്തിന്റെ അനുമതിക്കായി എളമരം സ്വകാര്യ കമ്പനിയില്‍ നിന്ന് അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് മൊഴി.

എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ സുബൈറില്‍ നിന്നാണ് വിജിലന്‍സ് മൊഴിയെടുത്തത്. എളമരം കരീമിന് ഭൂമി വാങ്ങിക്കൂട്ടാനായി ബിനാമി എന്ന പേരിലാണ് ഈ കോഴത്തുക ഉപയോഗിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

Elamaram Kareem

വിജിലന്‍സ് ഡി വൈ എസ് പി സാബുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ ഖനന വിവാദം, നൗഷാദിന്റെ ഭൂമി തട്ടിപ്പ് എന്നിവയെക്കുറിച്ച് വിജിലന്‍സിന് നിര്‍ണായക രേഖകളും ലഭിച്ചിട്ടുണ്ട്.

നൗഷാദിന്റെ ഭൂമി ഇടപാടില്‍ എളമരം കരീമാണ് ഇടനിലക്കാരനെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തട്ടിപ്പിനിരയായവരോട് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിത്തം നല്‍കാം എന്ന് എളമരം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
A statement was recorded against Elamaram Kareem, former industries minister of the previous LDF Government, that he accepted a bribe of Rs 5 crores for the sanction accorded for iron ore mining at Chakkittapara in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X