തൃശൂരില്‍ വെള്ളപ്പൊക്കവും ദുരിതവും തുടരുന്നു: ഒറ്റപ്പെട്ട് ചാലക്കുടി, പാലിയേക്കര ടോള്‍ പ്ലാസ മുങ്ങി!
തൃശൂര്‍: കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ തൃശൂരിലെ സ്ഥിതി മഴക്കെടുതി രൂക്ഷമാകുന്നു. ചാലക്കുടി പുഴ കരകവിഞ്ഞതോടെ തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. തൃശൂരിലെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിന് പുറമേ പാലിയേക്കര ടോള്‍പ്ലാസ ഇതിനകം തന്നെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞിട്ടുണ്ട്. കെട്ടിടം തകർന്ന് 7 പേരെ കാണാതായി എന്നും റിപ്പോർട്ട്. ഈ കെട്ടിടത്തിൽ എഴുപതോളം പേരാണുള്ളത്.

ചാലക്കുടി പൂർണമായും ഒറ്റപ്പെട്ട നിലയിൽ. നിരവധി ആളുകൾ കുടുങ്ങി. ചാലക്കുടി മുരിങ്ങൂർ മേൽപ്പാലം വെള്ളത്തില്‍ മുങ്ങി. ചാലക്കുടി, മാള പ്രദേശങ്ങളിലായാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നത്. പലരും ദിവസങ്ങളായി കുടുങ്ങിക്കിക്കുകയാണ്. ഇവരെ രക്ഷിക്കാനായി കൂടുതൽ ഹെലികോപ്ടറ്റെത്തിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications